വൈ​റ​സി​ന്‍റെ ഭീ​ക​ര​തയുമായി "എ​ലൈ​വ്'

03:52 PM Jan 30, 2020 | Deepika.com

കേ​ര​ള​ത്തി​ൽ 2018-ൽ ​നി​പ്പ വൈ​റ​സ് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ചു. ഇ​പ്പോ​ൾ ഇ​താ അ​ങ്ങ് ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ഒ​രു​പാ​ട് പേ​രു​ടെ ജീ​വ​നെ​ടു​ത്തു കൊ​ണ്ട് വി​ല​സി ന​ടു​ക്കു​ന്നു. യു ​ട്യൂ​ബി​ലാ​ക​ട്ടെ കു​റ​ച്ചു മ​ല​യാ​ളി പി​ള്ളേ​രു​ടെ ഒ​രു വൈ​റ​സാ​ണ് ക​റ​ങ്ങി ന​ട​ന്ന് ആ​ൾ​ക്കാ​രെ ഞെ​ട്ടി​ച്ചോ​ണ്ടി​രി​ക്കു​ന്ന​ത്.

പേ​ടി​ക്ക​ണ്ട ഈ ​വൈ​റ​സ് അ​പ​ക​ട​കാ​രി​യ​ല്ല. വൈ​റ​സി​ന്‍റെ ഭീ​ക​ര​ത എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് അ​റി​യി​ക്കാ​നാ​ണ് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ "എ​ലൈ​വ്' എ​ന്ന ഹൃ​സ്വ​ചി​ത്ര​ത്തി​ലൂ​ടെ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​സ് ഖാ​ൻ അ​ബ്ദു​ൾ റ​ഹിം ആ​ണ് 26 മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ഹൃ​സ്വ ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​ണ​യ​വും ജീ​വി​ത​വും ഇ​ട​ക​ല​ർ​ത്തി മു​ന്നോ​ട്ട് നീ​ങ്ങു​ന്ന ക​ഥ​യി​ലേ​ക്ക് വൈ​റ​സ് എ​ത്തു​ന്ന​തോ​ടെ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ ആ​രെ​യും ഞെ​ട്ടി​ക്കും. ആ ​ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ൾ അ​ത്ര​യും കാ​മ​റ ക​ണ്ണു​ക​ളി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് കി​ര​ൺ മാ​റ​ന​ല്ലൂ​ർ ആ​ണ്. പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ ക​യ​റ്റ​വും ഇ​റ​ക്ക​വു​മെ​ല്ലാം പാ​ക​പ്പെ​ടു​ത്തി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ 'എ​ലൈ​വ് ' നെ ​സ​ജീ​വ​മാ​ക്കു​ന്ന​ത് എ​ൽ.​എം. ഷ​ക്കീ​റാ​ണ്.

വൈ​റ​സു​ക​ളു​ടെ ആ​ക്ര​മ​ണം ജ​ന​ജീ​വി​ത​ത്തി​ന്‍റെ താ​ളം തെ​റ്റി​ക്കു​ന്ന കാ​ഴ്ച​ക​ൾ യുട്യൂബിൽ ഇതിനോടകം ഇരുപതി നായിരത്തിലേറെപേർ കണ്ടു കഴിഞ്ഞു.