മെതുവാ മ്യൂസിക് ആൽബം ഇടയ്ക്ക് വെച്ച് കാണുന്ന ഏതൊരാളും ചോദിച്ച് പോകും ഇത് ഏത് തമിഴ് സിനിമയിലെ പാട്ടാണെന്ന്... അത്രയ്ക്ക് മനോഹരമായ കാഴ്ചകളാണ് അജയ് ഫ്രാൻസിസ് ജോർജ് സംഗീത ആൽബത്തിനായി ഒപ്പിയെടുത്തിരിക്കുന്നത്.
നടനും സംവിധായകനുമായ രാജേഷ് മോഹനാണ് മ്യൂസിക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെ നായകനായി എത്തുന്ന ആൽബത്തിന്റെ പിന്നണിയിൽ നിറയുന്നത് മലയാളികളാണ്. നടൻ ജയസൂര്യയാണ് ആൽബം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് അരികിലേക്ക് എത്തിച്ചത്.
മിഹ് റാജ് സംഗീതമൊരുക്കിയ പ്രണയം തുളുന്പുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. ആലാപന മികവിനൊപ്പം മിഴിവുറ്റ ഫ്രെയിമുകൾ കൂടി കൂട്ടിനെത്തുന്നതോടെ മെതുവാ പതിയെ പതിയെ ഏതൊരു സംഗീത പ്രേമിയുടെയും മനസിലേക്ക് കുടിയേറി കൊണ്ടിരിക്കുകയാണ്. ഇതിനോടകം യുട്യൂബിൽ നിരവധി പേരാണ് ആൽബം കണ്ണോടിച്ചിരിക്കുന്നത്.
മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്ത് "മെതുവാ'
01:21 PM Jan 29, 2020 | Deepika.com