+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​മാ​യ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക 2024ൽ 50 ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ ഇ​ട​വ​ക​യു​
ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​മാ​യ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക 2024ൽ 50 ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.

ഈ ​മാ​സം ഒ​ന്നി​ന് രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്ക് ദീ​ർ​ഘ​കാ​ലം ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഗീ​വ​ർ​ഗീ​സ് അ​രൂ​പാ​ലാ കോ​ർ​എ​പ്പി​സ്‌​കോ​പ്പ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​വി​കാ​രി​മാ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൂ​ടി​യ പൊ​തുസ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ കി​ക്ക് ഓ​ഫ് ക​ർ​മം ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ഫാ. ​രാ​ജേ​ഷ് ജോ​ൺ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.



ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. പി.​എം .ചെ​റി​യാ​ൻ, സ​ഹ വി​കാ​രി​മാ​രാ​യ റ​വ. ഫാ. ​മാ​മ്മ​ൻ മാ​ത്യു, റ​വ. ഫാ ​ക്രി​സ്റ്റ​ഫ​ർ മാ​ത്യു, ജൂ​ബി​ലി ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി തോ​മ​സ് ഐ​പ്പ്, ട്ര​സ്റ്റി മാ​ത്യു ജോ​ർ​ജ്, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​കാ​രി റ​വ.​ഫാ. പി.​എം ചെ​റി​യാ​ൻ ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഇ​ട​വ​ക ഇ​പ്പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ളെ കുറിച്ച് വി​വ​രി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​ത്തു​വാ​ൻ ഉ​ദേ​ശി​ക്കു​ന്ന നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ പ​റ്റി​യും വി​വ​രി​ച്ചു.

തു​ട​ർ​ന്ന് ഫാ. ​അ​രൂ​പാ​ല സു​വ​ർ​ണ ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​റും ഇ​ട​വ​കാം​ഗ​വു​മാ​യ കെ​ൻ മാ​ത്യു എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.



തു​ട​ർ​ന്ന് വി​കാ​രി റ​വ. ഫാ. ​പി,.എം ​ചെ​റി​യാ​ൻ ജൂ​ബി​ലി പ്രോ​മോ വീ​ഡി​യോ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. 1974 സെ​പ്റ്റം​ബ​റി​ൽ കു​റ​ച്ചു കു​ടും​ബ​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച്‌ ഇ​പ്പോ​ൾ 350ൽ ​പ​രം കു​ടും​ബ​ങ്ങ​ളു​മാ​യി വ​ള​ർ​ന്ന ഇ​ട​വ​ക വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളു​മാ​ണ് സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്.

ജൂ​ബി​ലി പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ജൂ​ബി​ലി ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. റ​വ.​ഫാ. ക്രി​സ്റ്റ​ഫ​ർ മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി തോ​മ​സ് ഐ​പ്പ് എം​സി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.
More in Americas :