+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ അ​ക്കാ​ഡമി​ക്ക് ബ്ലോ​ക്കു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം

പെ​രു​മ്പാ​വൂ​ർ: ക​ല്ലി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ അ​ക്കാ​ഡമി​ക്ക് ബ്ലോ​ക്കു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. എ​ൽ​ദോ​സ് കു​ന്ന
പു​തി​യ അ​ക്കാ​ഡമി​ക്ക്  ബ്ലോ​ക്കു​ക​ളു​ടെ  ഉ​ദ്‌​ഘാ​ട​നം
പെ​രു​മ്പാ​വൂ​ർ: ക​ല്ലി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ അ​ക്കാ​ഡമി​ക്ക് ബ്ലോ​ക്കു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 14452 ച​തു​ര​ശ്ര​യ​ടി ചു​റ്റ​യ​ള​വ് വ​രു​ന്ന ര​ണ്ട് അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കു​ക​ളാ​ണ് ക​ല്ലി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നി​ർ​മി​ച്ച​ത്.

മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് കി​ഫ്‌​ബി മു​ഖേ​ന സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ഒ​ന്നാ​മ​ത്തെ ബ്ലോ​ക്കി​ൽ മൂ​ന്ന് നി​ല​ക​ളി​ലാ​യി ഒ​ൻ​പ​ത് ക്ലാ​സ് മു​റി​ക​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ര​ണ്ടാ​മ​ത്തെ ബ്ലോ​ക്കി​ൽ ആ​ദ്യ​ത്തെ ര​ണ്ട് നി​ല​ക​ളി​ലാ​യി ആ​റ് ക്ലാ​സ് മു​റി​ക​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

1912ൽ ​എ​ൽ​പി സ്‌​കൂ​ളാ​യി തു​ട​ക്ക​മി​ട്ട വി​ദ്യാ​ല​യം 1955ൽ ​യു​പി സ്‌​കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. 1984ൽ ​ഹൈ​സ്‌​കൂ​ൾ ആ​യി മാ​റി​യ സ്‌​കൂ​ളി​ൽ 2004ൽ ​പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ച്ചു. നി​ല​വി​ൽ 800 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.