അൽഖോബാർ: പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം സൗഹൃദകൂട്ടായ്മ സ്നേഹസമൃദ്ധമായ ഇഫ്താർ വിരുന്നൊരുക്കി. ഇന്ത്യൻ രാഷ്ടീയ സാഹചര്യത്തെയും മതസൗഹാർദത്തെയും സംബന്ധിച്ച് രേഷ്മ ഹക്കിം സംസാരിച്ചു. പ്രവാസി സാംസ്കാരിക വേദി വിവിധ തലങ്ങളിൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും, ഇതുവരെ ജനസേവന രംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും റാഷിദ ഷാജഹാൻ വിശദീകരിച്ചു.
പ്രവാസി സാംസ്കാരിക വേദിയുടെ കീഴിൽ തയ്യൽ പഠനം പൂർത്തികരിച്ച വനിതകളും കുടുംബങ്ങളും പരിപാടിയിൽ സംബന്ധിച്ചു. ഷെഹന ഷെമീർ സ്വാഗതം പറഞ്ഞു. സുഷമ നവീൻ, ആരിഫ നജ്മുസമാൻ, ജുവൈരിയ ഹംസ, ജിഹാന റമീസ് ,അനീസ സിയാദ്, ഫാജിഷ ഇല്യാസ്, സാജിത സെയ്തലവി, സാജിത മുജീബ്, സഫ് വ റഹ്മാൻ, ഷക്കീല ഹാജ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം