കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ഐഎംസിസി പ്രവർത്തകർക്ക് ആവേശം നൽകി കൊണ്ട് ഐഎൻഎല്ലിന്റെ ഗൾഫിലെ പോഷക സംഘടനയായ ഐഎംസിസിയുടെ പ്രധാന ഭാരവാഹികളെ സംസ്ഥാന സമിതിയിൽ ഉൾപെടുത്താൻ ഐഎൻഎൽ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഐഎംസി സിയുടെ ജിസിസി ചെയർമാൻ സത്താർ കുന്നിലിനെ ഐഎൻഎല്ലിന്റെ പരമോന്നത നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. നാഷണൽ സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സെക്രട്ടറി, കുവൈത്ത് ഐഎംസിസി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സത്താർ കുന്നിൽ കുവൈത്തിലെ സാമൂഹ്യ സാമൂഹ്യ രംഗങ്ങളിൽ നിറ സാന്നിധ്യമാണ്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ഭാരവാഹികളായ കുഞ്ഞാവുട്ടി ഖാദർ, ഖാൻ പാറയിൽ (യു എ ഇ), കെ പി അബുബക്കർ,ഹനിഫ് അറബി(സൗദി), ഇല്യാസ് മട്ടന്നൂർ, നൌഷിർ ടിടി (ഖത്തർ), ശരീഫ് താമരശേരി,ശരീഫ് കൊളവയൽ (കുവൈത്ത്), ജലീൽ ഹാജി, മൊയ്ദീൻ കുട്ടി(ബഹ്റൈൻ), ഹാരിസ് വടകര (ഒമാൻ) എന്നിവരെ സംസ്ഥാന പ്രവർത്തക സമിതിയിലേക്കും നാമ നിർദേശം ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ