കുവൈത്ത് സിറ്റി: പൊലികനാടന് പാട്ടുകൂട്ടം കുവൈത്തിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിന്റെ ഫ്ളെയര്‍ പ്രകാശനം പ്രോഗ്രാം കണ്‍വീനറും പ്രൊഡുയുസറും ആയ ജി.എസ് പിള്ള നിര്‍വഹിച്ചു. യോഗത്തില്‍ സുനില്‍ രാജ് സ്വാഗതം ആശംസിച്ചു.
ഇസ്മയില്‍, ജെഫ്റി ജേക്കബ്, റോബിന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സുദര്ശന് മെമ്മോറിയല്‍ ഏവറോളിംഗ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള നാടന്‍ പാട്ടു മത്സരം ജൂലൈ 20 വെള്ളിയാഴ്ച 2 മുതല്‍ 8 വരെ അബ്ബാസിയാ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടത്തപെടുന്നു. കേരളാ ഫോക്ക് ലോര്‍ അക്കാദമി പുരസ്കാര ജേതാവും ഗവേഷകനുമായ പി .ദിവാകരന് കുട്ടി മുഖ്യ അതിഥിയായി പങ്കെടുക്കുന്നു . പരിപാടിയില്‍ പൊലികനാടന് പാട്ടുകൂട്ടം കുവൈത്തിന്റെ ആര്‍പ്പും കുരവയും: നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും. യോഗത്തിന് സന്ദീപ് ചങ്ങനാശേരി കൃതജ്ഞത അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു 97674897 , 98055216.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍