+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഡികെ കുവൈത്ത് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

കുവൈത്ത്: സന്നദ്ധ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന്‍റെ നേതൃത്വത്തിൽ ലോകരക്തദാതൃ ദിനാചരണത്തിന്‍റെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. വിവി
ബിഡികെ കുവൈത്ത് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത്: സന്നദ്ധ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന്‍റെ നേതൃത്വത്തിൽ ലോകരക്തദാതൃ ദിനാചരണത്തിന്‍റെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. വിവിധ സംഘടനകളുടെ/സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജൂണിൽ സംഘടിപ്പിക്കുന്ന നാല് ക്യാന്പുകളിൽ ആദ്യത്തേതാണ് ജാബ്രിയയിലുളള സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്നത്. കുവൈത്തിലെ സാമൂഹ്യ സംഘടനയായ കുവൈത്ത് കേരള കൾച്ചറൽ അസോസിയേഷൻ ആണ് ക്യാന്പിൽ പങ്കാളികൾ ആയത്. പരിശുദ്ധ റംസാൻ വൃതാനുഷ്ഠാനത്തിന്‍റെ നിറവിൽ നൂറോളം രക്തദാതാക്കൾ ആണ് രാത്രി 8 മുതൽ 12 വരെ നടന്ന ക്യാന്പിൽ പങ്കെടുത്തത്.

9 ന് എഫ്ഡിഎച്ച് ഓഫീസ്, മിനാ അൽസൂർ, 23 ന് അഹമ്മദിയ ഓഫീസ്, മിനാ അൽസൂർ, 29 ന് ലാൽ കെയേഴ്സിന്‍റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലാണ് അടുത്ത ക്യാന്പുകൾ.

രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് കെകെസിഒക്കുളള ഉപഹാരം ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് മുരളി എസ്. പണിക്കർ, രക്ഷാധികാരി മനോജ് മാവേലിക്കര എന്നിവർ ചേർന്ന് പ്രസിഡന്‍റ് ഷംസു താമരക്കുളത്തിന് കൈമാറി. ക്യാന്പിൽ ബിഡികെ യുടെ ഇരുപതോളം പ്രവർത്തകർ സന്നദ്ധ സേവനം ചെയ്തു.

കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാന്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും അടിയന്തര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588, 6501 2380, 5151 0076, 6676 9981 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ