+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ ഓ​ഖി ഫ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ൽ ടെ​ന്നി​സി സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (KAN) ഓ​ഖി ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ലോ​ക
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ ഓ​ഖി ഫ​ണ്ട്  മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി
ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ൽ ടെ​ന്നി​സി സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (KAN) ഓ​ഖി ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കാ​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​റു​മാ​യ ഷി​ബു പി​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്കാ​സ് (FOMAA) എ​ന്ന കേ​ന്ദ്ര സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ കാ​ൻ, ടെ​ന്നി​സി​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ നാ​ഷ്വി​ല്ലി​ലെ മ​ല​യാ​ളി​ക​ളു​ടെ നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്. ഒ​രു നോ​ണ്‍ പ്രോ​ഫി​റ്റ് സം​ഘ​ട​ന കൂ​ടി​യാ​യ കാ​ൻ ത​മി​ഴ്നാ​ട് വെ​ള്ള​പ്പൊ​ക്ക നി​വാ​ര​ണ ഫ​ണ്ട്, തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട്, നേ​പ്പാ​ൾ ഭൂ​ക​ന്പ ദു​രി​താ​ശ്വാ​സ ഫ​ണ്ട് തു​ട​ങ്ങി വി​വി​ധ സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഭാ​ഗ​വാ​ക്കാ​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന കാ​ൻ 2017 ഡി​സം​ബ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജു ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്്), അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​കേ​ഷ് കൃ​ഷ്ണ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നി​ൽ പ​ത്യാ​രി (ജോ: ​സെ​ക്ര​ട്ട​റി), മ​നോ​ജ് നാ​യ​ർ (ട്ര​ഷ​റ​ർ), ഷി​ബു പി​ള്ള (ജോ: ​ട്ര​ഷ​റ​ർ), ക​മ്യൂ​ണി​റ്റി ഒൗ​ട്ട്റീ​ച്ച് ചെ​യ​ർ​മാ​ൻ ശ​ങ്ക​ർ മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ലാ​ണ് 2018-19 വ​ർ​ഷ​ങ്ങ​ളി​ലെ വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം