+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിനിയുടെ മക്കളുടെ തുടർവിദ്യാഭ്യാസ ചെലവുകൾ എംബിഎൻ ഫൊക്കാന ഫൗണ്ടേഷനുകൾ ഏറ്റെടുക്കും

ന്യൂജേഴ്സി: കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന നിപ്പാ വൈറസ് ബാധിച്ചുമരിച്ച നഴ്സ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ എംബിഎൻ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ചെയർമാൻ മാധവൻ ബി. നായർ അറിയ
ലിനിയുടെ മക്കളുടെ തുടർവിദ്യാഭ്യാസ ചെലവുകൾ എംബിഎൻ ഫൊക്കാന ഫൗണ്ടേഷനുകൾ ഏറ്റെടുക്കും
ന്യൂജേഴ്സി: കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന നിപ്പാ വൈറസ് ബാധിച്ചുമരിച്ച നഴ്സ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ എംബിഎൻ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ചെയർമാൻ മാധവൻ ബി. നായർ അറിയിച്ചു.

ഫൊക്കാന നാഷണൽ ചാരിറ്റി ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന തീരുമാനം ലിനിയുടെ കുടുംബത്തെ അറിയിക്കുന്നതിനായി ഫൗണ്ടേഷൻ കേരളഘടകം കോ ഓർഡിനേറ്ററെ ചുമതലപ്പെടുത്തിയതായി ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി. നായരും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിലും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

നിപ്പ വൈറസ് രോഗബാധിതരെ ചികിൽസിക്കുന്നതിനിടെയാണ് പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ആയ ലിനി മരിച്ചത്. നമ്മുടെ സ്വന്തക്കാർ അല്ലെങ്കിൽ പോലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഫ്ളോറൻസ് നൈറ്റിംഗ്ഗലിനെപ്പോലെ ജീവത്യാഗം ചെയ്ത ലിനിയുടെ വിയോഗം നമ്മുടെയൊക്കെ സ്വന്തക്കാരെക്കാൾ അപ്പുറമാണെന്നു മാധവൻ ബി. നായർ പറഞ്ഞു. ആ ദുഃഖത്തിൽ പങ്കുചേരുകമാത്രമല്ല, ലിനിയുടെ മക്കൾക്ക് ഒരു കൈത്താങ്ങാകുക എന്നതാണ് ഫൗണ്ടഷന്‍റെ ഉദ്ദേശം.

ലിനിയുടെ കുട്ടികൾക്ക് സഹായം നൽകുക വഴി ഫൗണ്ടഷന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുകയാണെന്നും മാധവൻ ബി. നായർ പറഞ്ഞു.
ലിനിയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ഇനിയും ഇത്തരം മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കരുതൽ നടപടികൾ എടുക്കുമെന്നാണ് പ്രതീക്ഷ. ലിനിയുടെ കുടുംബത്തിലേക്ക് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിക്കുന്നുവെങ്കിലും അതൊന്നും ലിനിയുടെ ജീവന് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമോട്ടിംഗ് സ്കിൽസ്, സപ്പോർട്ടിംഗ് ഹെൽത്ത് എന്ന ആശയവുമായിട്ടാണ് എംബിഎൻ ഫൗണ്ടേഷൻ ന്യൂജേഴ്സി ആസ്ഥാനമായി തുടക്കം കുറിച്ചത്. ഇന്നു ലോകത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കുന്നു. അതിനെല്ലാം പരിഹാരം ഉണ്ടാകണമെങ്കിൽ വളർന്നു വരുന്ന പുതു തലമുറയ്ക്ക് മികച്ച ആരോഗ്യ വിദ്യഭ്യാസം ലഭിക്കണം. അതിനു യുവജനങ്ങളെയും കുട്ടികളേയും സജ്ജരാക്കുക എന്ന ലക്ഷ്യവും ഫൗണ്ടേഷനുണ്ടെന്ന് പ്രസിഡന്‍റ് ജാനകി അറിയിച്ചു. അമേരിക്കൻ മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും കലാ സാംസ്കാരിക രാഷ്ട്രീയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കതിനുള്ള വേദികൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലും ഫൗണ്ടേഷൻ ശ്രദ്ധ കൊടുക്കുന്നു. എംബിഎൻ ഫൗണ്ടേഷന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് തുടർന്നും അമേരിക്കൻ മലയാളികളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മാധവൻ ബി. നായർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ