പ്രസ്റ്റണിൽ നിര്യാതയായ ജയ നോബിയുടെ പൊതുദർശനം തിങ്കളാഴ്ച

06:01 PM May 26, 2018 | Deepika.com
പ്രസ്റ്റണ്‍: പ്രസ്റ്റണിൽ കഴിഞ്ഞ ദിവസം നിര്യാതയായ ജയ നോബിയുടെ പൊതുദർശനവും അന്തിമോപചാര ശുശ്രൂഷകളും മേയ് 28ന് (തിങ്കൾ) പ്രസ്റ്റണിൽ നടക്കും. സെന്‍റ് അൽഫോൻസ കത്തീഡ്രലിൽ ഉച്ചകഴിഞ്ഞു രണ്ടു മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് മൂന്നര മുതൽ അഞ്ചു വരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കും.

മേയ് 23നാണ് ഈരാറ്റുപേട്ട, കളത്തിക്കടവ് സ്വദേശിനിയായ ജയ അർബുദത്തെതുടർന്നു നിര്യാതയായത്. തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയാണ് ഭർത്താവ്. ജിസിഎസ്ഇ വിദ്യാർഥിനി ആയ നിമിഷ, അഞ്ചാം ക്ലാസ് വിദ്യാർഥി നോയൽ എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നാട്ടിൽ.

Church details: St. Alphonsa Cathedral Church, ( Former St. Ignatius Church ), St. Ignatius Square Preston, PR1 1TT

Parking Details : Multi storey paid Car parks Available opposite to the church


PARKING 1

Preston Bus Station Car Pak, Post code PR1 1YT

The charges are applicable 24 hours a day and all Public and Bank Holidays.


PARKING 2

Market Hall car park, Tenterfield Street Preston, PR1 2JD

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ