+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ തിരുനാൾ ഞാ‌​യ​റാ​ഴ്ച സ​മാ​പി​ക്കും

ന്യൂ​കാ​സി​ൽ: ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഞാ‌​യ​റാ​ഴ്ച സ​മാ​പ​ന​മാ​കും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മി​ഷ​ൻ ഡ
ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ തിരുനാൾ ഞാ‌​യ​റാ​ഴ്ച സ​മാ​പി​ക്കും
ന്യൂ​കാ​സി​ൽ: ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഞാ‌​യ​റാ​ഴ്ച സ​മാ​പ​ന​മാ​കും.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കൊ​ടി​യേ​റ്റോ​ടെ ആ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് എ​ല്ലാ ദി​വ​സ​വും കു​ർ​ബാ​ന​യും ക​ന്യാ​മ​റി​യ​ത്തോ​ടു​ള്ള പ്ര​ത്യേ​ക നൊ​വേ​ന പ്രാ​ർ​ഥ​ന​യും ന​ട​ന്നി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പൂ​ർ​വി​ക സ്മ​ര​ണ​യി​ൽ വേ​ർ​പി​രി​ഞ്ഞു പോ​യ പൂ​ർ​വ പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ഓ​ർ​മ​യ്ക്കാ​യി പ്ര​ത്യേ​ക കു​ർ​ബാ​ന​യും ഒ​പ്പീ​സ് പ്രാ​ർ​ഥ​ന​യും ന​ട​ന്നു.



ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും വേ​ർ​പി​രി​ഞ്ഞു പോ​യ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ളും പു​ഷ്പ​ങ്ങ​ളും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ക്ര​മീ​ക​രി​ക്കു​ക​യും പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച​ത്തെ ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് ഫാ. ​പോ​ൾ ഒ​ളി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ലാ​ഭ​വ​ൻ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ ഷോ ​അ​ര​ങ്ങേ​റും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞ​യാ​റാ​ഴ്ച രാ​വി​ലെ 10.15ന് ​ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഹെ​ക്‌​സാം ആ​ൻ​ഡ് ന്യൂ​കാ​സി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സ്റ്റീ​ഫ​ൻ റൈ​റ്റ് എ​ന്നി​വ​ർ​ക്ക് പൊ​ന്തി​ഫി​ക്ക​ൽ സ്വീ​ക​ര​ണം ന​ൽ​കും.



തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ, ഫാ. ​മാ​ത്യു കു​രി​ശു​മൂ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. മാ​ർ സ്റ്റീ​ഫ​ൻ റൈ​റ്റ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും എ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ, കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ന്‍റോ ജെ​യിം​സ് ജീ​ര​ക​ത്തി​ൽ, ഷി​ബു മാ​ത്യു എ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു .