+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്രാ​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷം: ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മുന്നറിയിപ്പുമായി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ല്‍​ഹി: ഗാ​സ​യി​ല്‍ ഇ​സ്രാ​യേ​ല്‍ഹ​മാ​സ് യു​ദ്ധ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ
ഇ​സ്രാ​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷം: ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മുന്നറിയിപ്പുമായി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം
ന്യൂ​ഡ​ല്‍​ഹി: ഗാ​സ​യി​ല്‍ ഇ​സ്രാ​യേ​ല്‍-ഹ​മാ​സ് യു​ദ്ധ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി നേ​രി​ട്ടാ​ണ് സു​പ്ര​ധാ​ന​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സം​ഘ​ര്‍​ഷ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ തി​ക​ച്ചും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ല്‍​കു​ന്ന സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. അ​നാ​വ​ശ്യയാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. സു​ര​ക്ഷി​ത സ്ഥാ​ന​ത്തു​ത​ന്നെ തു​ട​ര​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​നാ​യി അ​ധി​കൃ​ത​ര്‍ ഹെ​ല്‍​പ്പ്‌​ലൈ​നും പു​റ​ത്തി​റ​ക്കി. ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍: +97235226748, ഇ-മെയിൽ: cons1.telaviv@mea.gov.in.

ശനിയാഴ്ച രാവിലെ ആറോടെ ഓപ്പറേഷന്‍ "അല്‍- അഖ്‌സ സ്‌റ്റോം' എന്ന പേരിലാണ് ഹമാസ് ഇസ്രയേലിനെതിരേ ആക്രമണം ആരംഭിച്ചത്.