+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൾ യു​കെ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ങ്ങ​ൾ ഇന്ന്

ലണ്ടൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ര​വം 2023'ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക്‌ ഒ​ന്ന് മു​ത​ൽ ഓ​ൾ യു​കെ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.
ഓ​ൾ യു​കെ തി​രു​വാ​തി​ര​ക​ളി  മ​ത്സ​ര​ങ്ങ​ൾ ഇന്ന്
ലണ്ടൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ര​വം 2023'ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക്‌ ഒ​ന്ന് മു​ത​ൽ ഓ​ൾ യു​കെ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ടീ​മു​ക​ൾ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ത​ന്നെ മത്സരവേദിയായ ബെക്ക്റ്റണിലെ കിം​ഗ്സ്‌​ഫോ​ർ​ഡ് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രും. മാ​സ​ങ്ങ​ൾ നീ​ണ്ട തീ​വ്ര പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നാ​ണ് യു​കെ​യി​ലെ പ്ര​ശ​സ്ത​രാ​യ തി​രു​വാ​തി​ര ടീ​മു​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 1000, 500, 250 പൗ​ണ്ടു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. യു​കെ​യി​ലെ ക​ലാ​സാം​സ്ക്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യെ​ത്തും.

അ​ടു​ത്ത​വ​ർ​ഷം ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​നു വേ​ണ്ടി​യു​ള്ള മെ​ഗാ തി​രു​വാ​തി​ര​യു​ടെ ക്യാ​പ്റ്റ​ൻ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

മ​ത്സ​ര​ങ്ങ​ളെ തു​ട​ർ​ന്ന് ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും "എ​ന്‍റെ കേ​ര​ളം' ക​ൾ​ച്ച​റ​ൽ ഷോ​യും അ​ര​ങ്ങേ​റും. യു​കെ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രാ​യ ഗാ​യ​ക​രും ന​ർ​ത്ത​ക​രും ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​ചേ​രും.

സം​ഗീ​ത പ​രി​പാ​ടി​ക​ളും നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റും. ക്ലാ​സി​ക്ക​ൽ, സെ​മി ക്ലാ​സി​ക്ക​ൽ, ബോ​ളി​വു​ഡ് ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സു​ക​ളും ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന "എ​ന്‍റെ കേ​ര​ളം' എ​ന്ന ക​ൾ​ച്ച​റ​ൽ ഫാ​ഷ​ൻ ഷോ ​ആ​യി​രി​ക്കും പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ഘ​ട​കം.

കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ ക​ലാ രൂ​പ​ങ്ങ​ളാ​യ ക​ഥ​ക​ളി, തെ​യ്യം, ചെ​ണ്ട​മേ​ളം നൃ​ത്ത രൂ​പ​ങ്ങ​ളാ​യ മോ​ഹി​നി​യാ​ട്ടം ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യാ​യി​രി​ക്കും "എ​ന്‍റെ കേ​ര​ളം' അ​ര​ങ്ങേ​റു​ക.

ഈ​സ​മി​ലെ റ​സ്റ്റോ​റ​ന്‍റാ​യ "ന​വ​രു​ചി' ഒ​രു​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും പ​രി​പാ‌​ടി‌​യു‌​ടെ മാ​റ്റു കൂ​ട്ടും. സോ​ളി​സി​റ്റേ​ഴ്സ് സ്ഥാ​പ​ന​മാ​യ പോ​ൾ ആ​ൻ​ഡ് ജോ​ൺ സോ​ളി​സി​റ്റേ​ഴ്സ്, എ​ൻ​എ​ൻ സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് ലി​മി​റ്റ​ഡ്, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, നീ​ൽ ട്രാ​വെ​ൽ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ് യു​കെ തു​ട​ങ്ങി​യ​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ലം: കിം​ഗ്സ്ഫോ​ർ​ഡ് ക​മ്യൂ​ണി​റ്റി സ്കൂ​ൾ ബെ​ക്ക്റ്റ​ൺ E 6 5JG, സ​മ​യം ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07841613973.