+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജിന് സ്വീകരണം നൽകി

ഡാളസ്: ടെക്സസിലെ സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട സജി ജോർജിന് ഡാളസ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളന
സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജിന് സ്വീകരണം നൽകി
ഡാളസ്: ടെക്സസിലെ സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട സജി ജോർജിന് ഡാളസ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ ടെക്സസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി ആളുകളും അഭ്യൂദയകാംഷികളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

ഡിഎംഎ മുൻ പ്രസിഡന്‍റ് ബിനോയ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡിഎംഎ പ്രസിഡന്‍റ് സാം മത്തായി അധ്യക്ഷത വഹിച്ചു. ഫോമാ സതേണ്‍ റീജണൽ ചെയർമാൻ ബിജു തോമസ് ആശംസ നേർന്നു. ഫോമാ പ്രസിഡന്‍റ് സ്ഥാനാർഥിയും ഡിഎംഎ മുൻ പ്രസിഡന്‍റുമായ ഫിലിപ്പ് ചാമത്തിൽ മേയറെ അനുമോദിച്ചു. എട്ടുവർഷം മുൻപ് സണ്ണിവെയ്ൽ സിറ്റിയിൽ കൗണ്‍സിലായി വിജയിച്ചു അമേരിക്കൻ മണ്ണിൽ കർമ മേഖല തുടങ്ങി ഇപ്പോൾ വൻ പൂരിപക്ഷത്തോടെ മേയർ പദത്തിലെത്തിയ മേയർ സജി ജോർജ് പ്രവാസികൾക്കും അതുപോലെ അമേരിക്കയിലെ പുതിയ തലമുറക്ക് മാതൃകയുമാണന്നു ചാമത്തിൽ പറഞ്ഞു.

തുടർന്നു സംസാരിച്ച സജി ജോർജ്, ഡാളസ് മലയാളി അസോസിയേഷനും ഡാളസിലെ പ്രവാസി സമൂഹവും തന്ന സഹകരണങ്ങൾക്കു നന്ദി പറഞ്ഞു. പ്രവാസിതലമുറയെ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഫോമാ പ്രസിഡന്‍റായി മത്സരിക്കുന്ന ഫിലിപ്പ് (രാജു) ചാമത്തിലിനു അദ്ദേഹം വിജയാശംസകൾ നേർന്നു.

ഡിഎഫ്ഡബ്ല്യു ഇർവിംഗ് ഇന്ത്യൻ ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് ജോർജ് ജോസഫ് വിലങ്ങോലിൽ, ഡാളസ് എയ്സ് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് ജോജോ കോട്ടയ്ക്കൽ, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് ടി.സി ചാക്കോ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്‍റ് ടി.എൻ. നായർ, തിരുവല്ല അസോസിയേഷൻ മുൻ പ്രസിഡന്‍റ് സോണി ജേക്കബ്, കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക ചെയർമാൻ സുനിൽ തലവടി, റാന്നി അസോസിയേഷൻ പ്രസിഡന്‍റ് ഷിജു എബ്രഹാം, കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്‍റ് ജോസൻ ജോർജ്, സതീഷ് ചന്ദ്രൻ (ബോർഡ് ഡയറക്റ്റർ, ചിന്മയ മിഷൻ) , തോമസ് ഒലിയാംകുന്നേൽ, രാജൻ യോഹന്നാൻ, പ്രേംദാസ് മാമ്മഴിയിൽ (ഹൂസ്റ്റണ്‍ ഫോമ സൗത്ത് റീജണ്‍ പ്രതിനിധികൾ) തുടങ്ങി ടെക്സാസിലെ സാമൂഹിക സംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേർ ചടങ്ങിൽ പങ്കെടുത്ത് ആസംസകൾ നേർന്നു. ഡിഎംഎ സെക്രട്ടറി ലിജി തോമസ് നന്ദി പറഞ്ഞു. മീന നിബു ചടങ്ങിൽ എംസി ആയിരുന്നു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ