+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖുർആൻ പാരായണ മത്സരവും ഇഫ്താർ സംഗമവും

അബുദാബി: അബുദാബി ഇന്ത്യ സോഷ്യൽ സെന്‍റർ മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന അഞ്ചാമത് ഖുർആൻ പാരായണ മത്സരത്തിന്‍റെ ഉദ്ഘാടനവും ഇഫ്താർ സംഗമവും ഐഎസ്സിയിൽ നടന്നു. അബുദാബി പോലീസ് സോഷ്യൽ സപ്പേ
ഖുർആൻ പാരായണ മത്സരവും ഇഫ്താർ സംഗമവും
അബുദാബി: അബുദാബി ഇന്ത്യ സോഷ്യൽ സെന്‍റർ മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന അഞ്ചാമത് ഖുർആൻ പാരായണ മത്സരത്തിന്‍റെ ഉദ്ഘാടനവും ഇഫ്താർ സംഗമവും ഐഎസ്സിയിൽ നടന്നു.

അബുദാബി പോലീസ് സോഷ്യൽ സപ്പോർട്ട് സെന്‍റർ പ്രതിനിധി ലഫ്. കേണൽ അഹമ്മദ് അൽ ഷംസി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രമേശ് പണിക്കർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കോണ്‍സുലാർ രാജമുരുഗൻ, കമ്യൂണിറ്റി പോലീസ് പ്രതിനിധി ലഫ്. കേണൽ അബ്ദുള്ള അവാദ്, അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രതിനിധി ഹുസൈൻ ബ യൂസഫ്, ഐഎസ്സി ആക്ടിംഗ് ജനറൽ സെക്രട്ടറി സി.ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

വിവിധ സംഘടനാ പ്രതിനിധികൾ, മതകാര്യ വകുപ്പ്, അബുദാബി പോലീസ്, അബുദാബി നഗരസഭാ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ രണ്ടായിരത്തോളം ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.

മേയ് 27, 29, 31 തീയതികളിൽ നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. മതകാര്യ വകുപ്പിന്‍റെ മേൽനോട്ടത്തിലുള്ള വിധി കർത്താക്കളാണ് മത്സരം നിയന്ത്രിക്കുക. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള