+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെഡറൽ യൂണിയൻ പ്രവർത്തനങ്ങളുടെ തായ് വേരറക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്ടണ്‍: ഫെഡറൽ ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനും പ്രവർത്തന ക്ഷമതയില്ലാത്ത ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനും ഗവണ്‍മെന്‍റിന് അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത
ഫെഡറൽ യൂണിയൻ പ്രവർത്തനങ്ങളുടെ തായ് വേരറക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടണ്‍: ഫെഡറൽ ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനും പ്രവർത്തന ക്ഷമതയില്ലാത്ത ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനും ഗവണ്‍മെന്‍റിന് അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ട്രംപ് ഒപ്പു വച്ചു.

സിവിൽ സർവീസ് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഗവണ്‍മെന്‍റ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനമാണ് ഈ ഉത്തരവിലൂടെ നിറവേറ്റിയിരിക്കുന്നതെന്ന് ട്രംപ് ഡൊമസ്റ്റിക് പോളിസി ഡയറക്ടർ ആഡ്രു ബ്രംബർഗ മാധ്യമങ്ങളെ അറിയിച്ചു.

നികുതിദായകരുടെ പണം കൃത്യമായി ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്ന ജീവനക്കാരെ ഏജൻസികൾക്കു എളുപ്പത്തിൽ പുറത്താക്കുന്നതിനും ഈ ഉത്തരവ് അനുമതി നൽകി. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതാക്കളും മെംബർമാരും ചെലവഴിക്കുന്ന സമയത്തിന് നിബന്ധന ഏർപ്പെടുത്തുന്നതിനും നിയമത്തിൽ വകുപ്പുകളുണ്ട്.

ഇത്തരം നിയമങ്ങൾ കർശനമാക്കുന്നതോടെ ഫെഡറൽ ഏജൻസികൾക്ക് യൂണിയനുമായി കരാറിൽ ഏർപ്പെടുന്പോൾ വില പേശുന്നതിനും ഇതിലൂടെ ഫെഡറൽ ഗവണ്‍മെന്‍റിന് 100 മില്യണിലധികം ഡോളറിന്‍റെ മിച്ചമുണ്ടാക്കുന്നതിനും ഇടയാകും. എന്നാൽ ഉത്തരവ് ചോദ്യം ചെയ്യുമെന്നു അമേരിക്കൻ ഫെഡറേഷൻ ഗവണ്‍മെന്‍റ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ