ഇന്ത്യാനാപോളിസ്: യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ സ്കൂളിൽ വെടിവയ്പ്. നോബിൾസ്വില്ലയിലെ മിഡിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസ് പറയുന്നത് ഒരു വിദ്യാർഥിക്കും അധ്യാപകനുമാണ് പരിക്കേറ്റതെന്നാണ്. എന്നാൽ മൂന്നു പേർക്ക് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു വെടിവയ്പുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർഥിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.