ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളും സൗഹൃദങ്ങളും പൈതൃകവും മനസിൽ സൂക്ഷിക്കുന്ന അയർക്കുന്നം മറ്റക്കരയും പരിസര പ്രദേശങ്ങളിൽ നിന്നുമായി യുകെ.യുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ രണ്ടാമത് സംഗമത്തിന് ഗായകൻ ജി.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച തിരി തെളിയും. ഈ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയും കോട്ടയത്തിന്റെ എംപിയായ ജോസ്. കെ. മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകൾ നേരും.
ശനിയാഴ്ച വൂൾവർഹാംപ്ടണിൽ നടക്കുന്ന രണ്ടാമത് സംഗമം പ്രൗഡോജ്വലമാക്കുവാനും കുടുംബാഗങ്ങളെ എതിരേൽക്കുവാനുമുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായും സംഘാടകർ അറിയിച്ചു. ഗൃഹാതുരത്വം തുളുന്പുന്ന ഹിറ്റ് ഗാനങ്ങൾ ആലപിച്ച് അസ്വാദകരുടെ മനസിൽ ഇടം നേടിയ വേറിട്ട ആലാപനശൈലിയുടെ ഉടമയുമായ അനുഗ്രഹീത ഗായകൻ ജി. വേണുഗോപാലിനെ മുഖ്യാഥിതിയായി ലഭിച്ചതിനാൽ ഇത്തവണയും കൂടുതൽ കുടുംബങ്ങൾ ആവേശപൂർവമാണ് സംഗമത്തിൽ പങ്കെടുക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്.
രാവിലെ 10ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളത്തിനുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാകായിക വിനോദ പരിപാടികളും ഉണ്ടായിരിക്കും. അയർക്കുന്നം മറ്റക്കര പ്രദേശങ്ങളിലും പരിസര സ്ഥലങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവർക്കും വിവാഹബന്ധവുമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും യുകെയിൽ താമസിക്കുന്ന ഈ പ്രദേശങ്ങളുമായി ബന്ധമുള്ള മുഴുവൻ ആളുകളും രണ്ടാമത് സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ജോസഫ് വർക്കി (പ്രസിഡന്റ്) 07897448282
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) 07480363655
ടോമി ജോസഫ് (ട്രഷറർ) 07737933896
പ്രോഗ്രാം കോർഡിനേറ്റേഴ്സ്
സി.എ ജോസഫ് 07846747602
പുഷ്പ ജോണ്സണ് 07969797898
സംഗമവേദിയുടെ വിലാസം
Woodcross Lane
Bilston
Wolverhampton
WV14 9BW
റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ
അയർക്കുന്നം മറ്റക്കര രണ്ടാമത് സംഗമത്തിന് ശനിയാഴ്ച തിരി തെളിയും
10:06 PM May 25, 2018 | Deepika.com