ദുബായ്: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ റദ്ദാക്കണമെന്ന് യുഎഇ. കേരളത്തിൽ നിപ്പാ വൈറസ് ബാധിച്ച് 12 പേർ മരിക്കുകയും 40 പേർ നിരീക്ഷണത്തിലുമായ പശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം നൽകിയത്.
കേരളത്തിലേക്കുള്ള യാത്ര നിപ്പാ പകരുന്നതിന് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎഇയിൽ താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് മുന്നറിപ്പ് നൽകിയിരിക്കുന്നത്. നിപ്പാ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ചയാണ് യുഎഇ ജാഗ്രത നിർദേശം നൽകിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് യുഎഇ വിമാനക്കന്പനിയായ എമിറേറ്റ്സും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ജാഗ്രത പാലിക്കുമെന്നും നിപ്പാ വൈറസ് പടരാതിരിക്കാൻ ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും ഉപദേശം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.