+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വള്ളുവനാട് കൂട്ടായ്മ ഷൂട്ടൗട്ട്: റിയൽ കേരള എഫ്സി ജേതാക്കൾ

റിയാദ്: റിയാദിലെ വള്ളുവനാട് ഏരിയ പ്രവാസി അസോസിയേഷന്‍റെ (വാപ്പ) ആഭ്യമുഖ്യത്തിൽ ജീവകാരുണ്യ ധനസമാഹരണത്തിനായി സംഘടിപ്പിച്ച ഒന്നാമത് ഷൂട്ടൗട്ട് മത്സരത്തിൽ റിയാദിലെ പ്രമുഖ പ്രവാസി സോക്കർ ക്ലബായ റിയൽ കേരള
വള്ളുവനാട് കൂട്ടായ്മ ഷൂട്ടൗട്ട്: റിയൽ കേരള എഫ്സി ജേതാക്കൾ
റിയാദ്: റിയാദിലെ വള്ളുവനാട് ഏരിയ പ്രവാസി അസോസിയേഷന്‍റെ (വാപ്പ) ആഭ്യമുഖ്യത്തിൽ ജീവകാരുണ്യ ധനസമാഹരണത്തിനായി സംഘടിപ്പിച്ച ഒന്നാമത് ഷൂട്ടൗട്ട് മത്സരത്തിൽ റിയാദിലെ പ്രമുഖ പ്രവാസി സോക്കർ ക്ലബായ റിയൽ കേരള എഫ്സി ജേതാക്കളായി. കല്ലുമ്മൽ ഗായ്സാണ് റണ്ണർ അപ്പ്.

റിയാദിലെ ദുറത്തുൽ മനാഖ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മുഹമ്മദാലി പാലോളിപറന്പ് അധ്യക്ഷത വഹിച്ചു. ഫാഹിദ് ജരീർ ക്ലിനിക്, അസ്കർ കെല്ക്കോ, അബ്ദുള്ള വല്ലാഞ്ചിറ, ഷാജഹാന് എടക്കര, ശംസുദ്ദീൻ മാളിയേക്കൽ, അനീർ ബാബു, ഉസ്മാന് അലി പാലത്തിങ്കൽ, സത്താര് താമരത്ത്, നജമുദീൻ മഞ്ഞളാംകുഴി, ശബീബ് കരുവള്ളി, ചൂചാസ് അങ്ങാടി, മജീദ് മണ്ണാർമല, സക്കീർ താഴേക്കോട്, വിനോദ് മങ്കട തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സിംഗിൾസ് ഷൂട്ടൗട്ട് മത്സരങ്ങൾ സൈനുദ്ദീന് മാസ്റ്റർ കിക്കോഫ് ചെയ്തു. ജുനൈസ് യുഎഫ്സി ഒന്നാം സ്ഥാനവും ഷിബു നിലന്പൂർ രണ്ടാം സ്ഥാനവും ശഹീം അരിപ്ര മൂന്നാം സ്ഥാനവും നേടി.

തുടർന്നു നടന്ന ആവേശകരമായ വടംവലി മത്സരത്തിൽ റെഡ് അറേബ്യ ബി ടീം ചാന്പ്യ·ാരായി. ഫ്രണ്ട്സ് ഓഫ് അറേബ്യയാണ് റണ്ണർഅപ്. ഷക്കീൽ തിരൂർക്കാട്, ഫൈസൽ മണ്ണാർമല തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ജേതാക്കൾക്കുള്ള സമ്മാനദാനം ശിഹാബ് കൊട്ടുകാട്, സലിം കെല്ക്കോ, ഷൗക്കത്ത് മക്കരപറന്പ്, ശിഹാബ് വെട്ടത്തൂര്, ബാബു എരവിമംഗലം, നവാസ് വെങ്കിട്ട, ജാനിസ് പാലേമാട്, ഷമീർ തിരൂർക്കാട് എന്നിവർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷബീര് പൂപ്പലം സ്വാഗതവും മീറ്റ് കോ ഓർഡിനേറ്റർ ഷൗക്കത്ത് മക്കരപരന്പ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ