+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഇഎസ് കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

കുവൈത്ത് സിറ്റി : റംസാനിലെ ആത്മീയ വിശുദ്ധിയിലൂടെ നേടിയെടുക്കുന്ന ന·കളും സുകൃതങ്ങളും ജീവിതത്തിലുടനീളം നിലനിർത്തുവാൻ യത്നിക്കണമെന്ന് അഷറഫ് എകരൂർ. എംഇഎസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജ
എംഇഎസ് കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി
കുവൈത്ത് സിറ്റി : റംസാനിലെ ആത്മീയ വിശുദ്ധിയിലൂടെ നേടിയെടുക്കുന്ന ന·കളും സുകൃതങ്ങളും ജീവിതത്തിലുടനീളം നിലനിർത്തുവാൻ യത്നിക്കണമെന്ന് അഷറഫ് എകരൂർ. എംഇഎസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജാബ്രിയ മെഡിക്കൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം വിലയിരുത്തലിനുള്ള അവസരമായി റംസാനെ സമീപിക്കുവാനും അതിലൂടെ മനസിന്‍റെ ശുദ്ധീകരണം നടത്തുവാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എംഇഎസ് കുടുംബാഗങ്ങളോടപ്പം ക്ഷണിക്കപ്പെട്ട അതിഥികളും കുവൈത്തിലെ പ്രമുഖ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റമീസ് സാലേയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ പ്രസിഡന്‍റ് സാദിക്കലി അധ്യക്ഷത വഹിച്ചു. ചാരിറ്റി കണ്‍വീനർ സലേഹ് ബാത്ത പ്രവത്തനങ്ങൾ വിശദീകരിച്ചു. നോന്പ് തുറക്ക് ജനറൽസെക്രട്ടറി അർഷാദ് ടി.വി, അഷ്റഫ് അയൂർ, അൻവർ മൻസൂർ സെയ്ത്, മുഹമ്മദ് റാഫി, ഡോ. മുസ്തഫ നൗഫൽ, ഫിറോസ്, സുബൈർ, സഹീർ, അഷ്റഫ്.പി.ടി, മുജീബ് ,ഗഫൂർ, റഹീസ് സാലേഹ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ