ഇറ്റലിയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ചരിത്രം പറയുന്ന പുസ്തകം പ്രകാശനം ചെയ്തു

11:39 PM May 24, 2018 | Deepika.com
റോം: ഇറ്റലിയിൽഡെമോക്രാറ്റിക്ക് പാർട്ടിയുടെ 30 വർഷത്തെ ചരിത്രം പറയുന്ന പുസ്തകത്തിന്‍റെ പ്രകാശനം റോമിൽ നടന്നു. സമ്മേളനത്തിൽ പിഡി പാർട്ടിയുടെ റോമിലെ പ്രസിഡന്‍റും മലയാളിയുമായ സിബി മാണി കുമാരമംഗലം മുഖ്യാതിഥിയായിരുന്നു.

`Eravamo tanto amati’ ’ (നമ്മൾ വളരെ പ്രിയങ്കരരായിരുന്നു) എന്ന പുസ്തകമാണ് സിബി കുമാര മംഗലം പാർട്ടി പ്രതിനിധികൾക്ക് നൽകി പ്രകാശനം നിർവഹിച്ചത്. പുസ്തകം തയാറാക്കിയ പ്രമുഖ മാധ്യമപ്രവർത്തകരായ ദോമേനികോ ഗാറിനോ, അന്ത്രയ മറോത്ത,

അന്ത്രയ ലത്താനാസി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. പാർട്ടിയുടെ ചിർകോളോ നോബോർഡേയേസ് റോമിന്‍റെ സെക്രട്ടറി വക്കച്ചൻ ജോർജ് കല്ലറയ്ക്കൽ ചടങ്ങിൽ സംബന്ധിച്ചു.

1989 മുതൽ ഇതുവരെ പാർട്ടി പിന്നിട്ട വഴികൾ വിവരിക്കുന്ന വസ്തുക്കൾ പുസ്തക രൂപത്തിലും ഡോക്കുമെന്‍ററി ആയിട്ടുമാണ് പുറത്തുവിട്ടത്. ഒരു പരിധി വരെ ഇടതുപക്ഷ ആശയം പുലർത്തിയിരുന്ന പിഡി പാർട്ടി വിദേശികൾക്ക് അനൂകൂലമായ നിലപാട് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഇറ്റലിയിൽ ഭരണപക്ഷത്തുണ്ടായിരുന്ന പിഡി പാർട്ടി ഈ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ രണ്ടാമത്തെ ഒറ്റകക്ഷിയായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ