+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒർലാൻഡോ സെന്‍റ് മേരീസ് ഇടവകയിൽ മാർ ജോർജ് രാജേന്ദ്രന് ഉജ്ജ്വല സ്വീകരണം

ഒർലാൻഡോ: ഒർലാൻഡോ സെന്‍റ് മേരീസ് സീറോ മലബാർ ഇടവകയിലെത്തിയ തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രന് വികാരി ഫാ. കുര്യാക്കോസ് വടാനയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇടവകയിൽ പ്രഥമ സന്ദർശനത്തെ
ഒർലാൻഡോ സെന്‍റ് മേരീസ് ഇടവകയിൽ മാർ ജോർജ് രാജേന്ദ്രന് ഉജ്ജ്വല സ്വീകരണം
ഒർലാൻഡോ: ഒർലാൻഡോ സെന്‍റ് മേരീസ് സീറോ മലബാർ ഇടവകയിലെത്തിയ തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രന് വികാരി ഫാ. കുര്യാക്കോസ് വടാനയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

ഇടവകയിൽ പ്രഥമ സന്ദർശനത്തെത്തിയ മാർ ജോർജ് രാജേന്ദ്രൻ ദിവ്യബലി അർപ്പിച്ച്, പന്ത്രണ്ട് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് മുഖ്യകാർമികത്വം വഹിച്ചു.

തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണദിനത്തേയും അന്നേദിവസം തങ്ങൾ സ്വർഗീയ പിതാവിനോടു ചെയ്ത വാഗ്ദാനങ്ങളെയും അനുസ്മരിപ്പിക്കും വിധത്തിലുള്ള ഹൃദയസ്പർശിയായ സന്ദേശമാണ് പിതാവ് നൽകിയത്.

മതബോധനഡയറക്ടറായ ബിനോയ് ജോസഫ് സ്വീകരണാർഥികളെ സമൂഹത്തിന് പരിചയപ്പെടുത്തി.അർത്ഥികളായ ജോണ്‍ ബഹനാൻ, അനിക പുളിക്കൽ എന്നിവർ വചനഭാഗങ്ങൾ വായിച്ചു. സെലിൻ ഇമ്മാനുവൽ, വത്സാ ചാണ്ടി, ഷീബാ സോജിൻ എന്നിവർ ആനിമാ ക്രിസ്റ്റി ചൊല്ലിക്കൊടുക്കുകയും ഇടവകമധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന് കുട്ടികളെ സമർപ്പിക്കുകയും ചെയ്തു.

വിന്‍റർപാർക്ക് സെന്‍റ് മാർഗരറ്റ് മേരി ദേവാലയത്തിൽ സേവനംചെയ്യുന്ന മലയാളി വൈദികരായ ഫാ. ജേംസ് തരകൻ, ഫാ. ഷിനോയ് തോമസ് എന്നിവർ കുട്ടികൾക്ക് അനുഗ്രഹാശിസുകൾ നേർന്നു.

സഭയുടെ പിറവിത്തിരുനാളായ പന്തക്കുസ്താദിനത്തിൽ നടന്ന ദിവ്യബലിക്കിടയിൽ മാർ ജോർജ് രാജേന്ദ്രൻ സ്ഥൈര്യലേപന ശുശ്രൂഷ നടത്തി. ദൈവഭയം അറിവിന്‍റെ ആരംഭവും ജ്ഞാനം പരിശുദ്ധാത്മാവിന്‍റെ വരദാനവുമായിരിക്കെ, പിതാവിന്‍റെ കരം പിടിച്ച്, അനുഗ്രഹാശീർവാദങ്ങളോടെ, ഇടവകയുടെ പൊന്നോമനകൾ ആദ്യാക്ഷരമായി യേശു നാമം കുറിച്ചു. തുടർന്നു ഹൃദയങ്ങളെ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാൽ നിറയ്ക്കാൻ പര്യാപ്തമായ സന്ദേശം നൽകിയ പിതാവ്, മതബോധന പഠനം പൂർത്തിയാക്കിയ ഇടവകയിലെ ആദ്യബാച്ചിലെ വിദ്യാർഥികൾക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വർഷങ്ങളായി സ്തുത്യർഹസേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷകരായ ഇമ്മാനുവൽ ജോസഫ്, മാത്യു സൈമണ്‍, ടോംരാജ് ചോരാത്ത് എന്നിവരെയും വേദോപദേശത്തിന് നേതൃത്വം നൽകുന്ന ബിനോയ് ജോസഫ്, ഷീബാ സോജിൻ എന്നിവരെയും പിതാവ് അനുമോദനഫലകം നൽകി ആദരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം