+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ 25 ന്

അബുദാബി : പതിനേഴാമത് യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവലിനു അബുദാബി സിഎസ്ഐ ഇടവക ആധിധേയത്വം വഹിക്കും. മേയ് 25നു വൈകുന്നേരം ആറിന് അബുദാബി സെന്‍റ് ആൻഡ്രുസ് പള്ളിയിൽ നടത്തപ്പെടുന്ന ഗാനശുശ്രൂഷയിൽ അബുദാബി, ദുബായ
യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ 25 ന്
അബുദാബി : പതിനേഴാമത് യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവലിനു അബുദാബി സിഎസ്ഐ ഇടവക ആധിധേയത്വം വഹിക്കും. മേയ് 25നു വൈകുന്നേരം ആറിന് അബുദാബി സെന്‍റ് ആൻഡ്രുസ് പള്ളിയിൽ നടത്തപ്പെടുന്ന ഗാനശുശ്രൂഷയിൽ അബുദാബി, ദുബായ്, ഷാർജ, ജബൽ അലി സിഎസ്ഐ ഇടവകകളിലെ ഗായകസംഘങ്ങൾ വിവിധ ഗാനങ്ങൾ ആലപിക്കും. 250 അംഗ ഗായകസംഘത്തിന്‍റെ ആലാപനത്തിലൂടെ ഫോർ പാർട്സ് ഹാർമണിയുടെ മാന്ത്രിക സ്പർശം വിളിച്ചോതും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള