+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹല്ല് ഭാരവാഹികൾ ഇഫ്താർ സംഗമം ശ്രദ്ധേയമായി

ജിദ്ദ: പ്രവാസി മഹല്ല് ഭാരവാഹികളേയും പ്രമുഖരേയും പങ്കെടുപ്പിച്ചു സിജി നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സീസണ്‍സ് റസ്റ്ററന്‍റിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. സിജി നടപ്പിലാക്കാൻ ഉദ്ദേശ
മഹല്ല് ഭാരവാഹികൾ  ഇഫ്താർ സംഗമം ശ്രദ്ധേയമായി
ജിദ്ദ: പ്രവാസി മഹല്ല് ഭാരവാഹികളേയും പ്രമുഖരേയും പങ്കെടുപ്പിച്ചു സിജി നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സീസണ്‍സ് റസ്റ്ററന്‍റിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. സിജി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിഷൻ 2030 സമൂല മാറ്റത്തിനിടയാക്കുമെന്ന് യോഗത്തിൽ സംസാരിച്ചവർ വ്യക്തമാക്കി. രോഗങ്ങൾക്ക് ചികിൽസ നിർണയിക്കുന്പോൾ ശരിയായ പരിശോധനകളും വിശകലനങ്ങളും ആവശ്യമാണ്. അപ്പോൾ മാത്രമാണ് രോഗങ്ങൾക്ക് കൃത്യമായ മരുന്ന് നിർണയിക്കാൻ കഴിയുകയുള്ളൂ. കേരളീയ സമൂഹത്തിന്‍റെ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ സിജി ഇത്തരമൊരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആ ദിശയിലേക്കുള്ള പരിഹാരമാർഗമാണ് വിഷൻ 2030 എന്നും ജിദ്ദ ചാപ്റ്റർ പ്രസിഡന്‍റ് കെ.എം.മുസ്തഫ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

മറ്റുള്ളവർക്ക് മാതൃകയാവുന്ന രൂപത്തിൽ ഭാവിതലമുറയെ വളർത്തുകയാണ് സിജി കേരളത്തിൽ വിഷൻ 2030 നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

മനുഷ്യനിൽ നിന്ന് അല്ലാഹു പ്രതീക്ഷിക്കുന്നത് അവനുള്ള സന്പൂർണമായ അനുസരണവും ആരാധനയുമാണെന്നും അത് അല്ലാഹു നൽകിയ അനുഗ്രഹത്തിനുള്ള നന്ദി സൂചകമാണെന്നും അബ്ദുറഹ്മാൻ ഉമരി ഒർമിപ്പിച്ചു. ചടങ്ങിൽ റഷീദ് അമീർ സ്വാഗതവും അബ്ദുൽ അസീസ് തങ്കയത്ത് ഉപസംഹാരവും നിർവഹിച്ചു. വിഷൻ 2030 നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജിദ്ദയിൽ തുടർ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അദ്ദേഹം അറിയിച്ചു. അഹ്മദ് കോയ ഖുർആൻ സന്ദേശം കൈമാറി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ