+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇഫ്ത്താറുകൾ ലളിതമാകണം

ജിദ്ദ: പലഹാര വൈവിധ്യങ്ങളുടെ പ്രദർശനങ്ങളും രുചിഭേതങ്ങളുടെ സമ്മേളനങ്ങളുമായി ഇഫ്ത്താറുകൾ അധഃപതിച്ചപ്പോൾ അനുഗ്രഹ നിമിഷങ്ങളോടൊപ്പം നോന്പിന്‍റെ ചൈതന്യത്തെ തന്നെയാണ് പലരും നഷ്ടപ്പെടുത്തുന്നതെന്നും ഈ റംസാ
ഇഫ്ത്താറുകൾ ലളിതമാകണം
ജിദ്ദ: പലഹാര വൈവിധ്യങ്ങളുടെ പ്രദർശനങ്ങളും രുചിഭേതങ്ങളുടെ സമ്മേളനങ്ങളുമായി ഇഫ്ത്താറുകൾ അധഃപതിച്ചപ്പോൾ അനുഗ്രഹ നിമിഷങ്ങളോടൊപ്പം നോന്പിന്‍റെ ചൈതന്യത്തെ തന്നെയാണ് പലരും നഷ്ടപ്പെടുത്തുന്നതെന്നും ഈ റംസാനിൽ എങ്കിലും ലാളിത്യവും ആർഭാടരഹിതവും ആത്മീയ ആനന്ദവും നൽകുന്ന ഇഫ്ത്താറുകൾക്കായി വിശ്വാസികൾ മുൻകൈ എടുക്കണെന്നും അജ്വ എല്ലായിടത്തും സംഘടിപ്പിച്ചു വരുന്നത് ഇത്തരത്തിലുള്ള ലളിതമായി ഇഫ്ത്താറുകളാണെന്നും അജ്വ സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറിയും അൻവാർശേരി ജാമിഅ അൻവാർ വർക്കിംഗ് പ്രസിഡന്‍റുമായ ചേലക്കുളം അബ്ദുൾ ഹമീദ് ബാഖവി. അജ്വ ജിദ്ദ ഘടകം സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകൻ (സ) പ്രതിഫലാർഹമെന്ന് കൽപ്പിച്ച ഇഫ്ത്താർ നടപ്പിലാക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും ഒരു കാരക്കച്ചീന്ത് കൊണ്ടെങ്കിലും ഇത് സാധ്യമാക്കണമെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചതെന്നും എന്നാൽ ഇന്ന് പണത്തിന്‍റെ പെരുമയും ആർഭാട ജീവിതത്തിന്‍റെ ഉൻമത്ത ഭാവവുമാണ്.

കന്പോളങ്ങളിലല്ല റംസാൻ അവതരിക്കേണ്ടത് ആത്മാവുകളിലാണെന്നം, ഒരു ന·ക്ക് അനേകായിരം മടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ അമൂല്യമായ പകലിരവുകളിൽ ആരാധനകളിൽ മുഴുകിയും വിശുദ്ധ ഖുർആൻ ധാരാളം പാരായണം ചെയ്തും മനമുരുകി പാപമോചനം നടത്തിയും സക്കാത്തും ദാനധർമങ്ങളും വർധിപ്പിച്ചും ലോകസമാധാനത്തിനും നീതിനിഷേധിക്കപ്പെട്ടവർക്കും വേണ്ടി പ്രാർഥിച്ചും ഈ പുണ്യമാസത്തെ സത്കർങ്ങളുടെ ഉദ്യാനമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് വിജാസ് ഫൈസി ചിതറ അധ്യക്ഷത വഹിച്ചു. അബ്ദുൾ റസാഖ് മാസ്റ്റർ മന്പുറം, ഷഫീഖ് കാപ്പിൽ, റഷീദ് ഓയൂർ, ഉമർ മേലാറ്റൂർ, ഷിഹാബ് പൊൻമള എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ ഡോ. മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. വിവിധ സംഘടകളുടേയും കൂട്ടായ്മകളുടേയും പ്രധിനിധികളായ ദിലീപ് താമരക്കുളം, സക്കീർ ഹുസൈൻ അന്പഴയിൽ, കമാൽ മതിലകം, റഹീം കരൂപടന്ന, നൗഷാദ് കടലായി, നിസാർ പുന്നിലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ