പ്രസ്റ്റണിൽ മലയാളി നഴ്സ് നിര്യാതയായി

12:47 AM May 24, 2018 | Deepika.com
ലണ്ടൻ: പ്രസ്റ്റണിൽ മലയാളി നഴ്സ് നിര്യാതയായി. തൊടുപുഴ, അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യ ജയ (47) ആണ് അർബുദ രോഗത്തെതുടർന്നു നിര്യാതയായത്. പരേത ഈരാറ്റുപേട്ട കളത്തിക്കടവ് സ്വദേശിനിയാണ്.

പരേത റോയൽ പ്രസ്റ്റണ്‍ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ജിസിഎസ്ഇ വിദ്യാർഥിനി നിമിഷ, അഞ്ചാം ക്ലാസ് വിദ്യാർഥി നോയൽ എന്നിവർ മക്കളാണ്. പ്രസ്റ്റണിൽ താമസിക്കുന്ന സുവർണ സഹോദരിയാണ്. റോയൽ മെയിലിൽ ഉദ്യോഗസ്ഥനാണ് നോബി.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ