+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിപ്പ വൈറസ്: അടിയന്തര നടപടികൾ സ്വീകരിക്കുക ഇന്ത്യൻ സോഷൃൽ ഫോറം

കുവൈത്ത്: കോഴിക്കോട് പേരാന്പ്രയിലും സമീപ പ്രദേശങളിലും നാലു പേരുടെ മരണത്തിനിടയാക്കിയതായി കണ്ടെത്തിയ നിപ്പ വൈറസിനെതിരായ പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഉടൻ ആരംഭിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ആവശൃപ
നിപ്പ വൈറസ്: അടിയന്തര നടപടികൾ സ്വീകരിക്കുക ഇന്ത്യൻ സോഷൃൽ ഫോറം
കുവൈത്ത്: കോഴിക്കോട് പേരാന്പ്രയിലും സമീപ പ്രദേശങളിലും നാലു പേരുടെ മരണത്തിനിടയാക്കിയതായി കണ്ടെത്തിയ നിപ്പ വൈറസിനെതിരായ പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഉടൻ ആരംഭിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ആവശൃപ്പെട്ടു. ഇത്രയും ദിവസമായി എന്തുചെയ്യണമെന്നറിയാതെ ഗവണ്‍മെന്‍റ് ഇരുട്ടിൽ തപ്പുകയാണ്. ഗവണ്‍മെന്‍റ് കാണിക്കുന്ന ഈ അലംഭാവം ഉടൻ അവസാനിപ്പിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ

കഴിയുന്നവർക്കും അടിയന്തര സഹായം എത്തിക്കണമെന്നും ഐഎസ്എഫ് കേരള ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നു. ഗവണ്‍മെന്‍റിന്‍റെ അലംഭാവം പ്രവാസികളുടെ ഇടയിൽ ആശങ്കകൾക്ക് ഇടയാക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.

കൃത്യനിർവഹണത്തിന്‍റെ ഭാഗമായി രോഗികളെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിക്ക് യോഗം ആദരാജഞലി അർപ്പിച്ചു.