+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി അമേരിക്ക റീജണ്‍ കണ്‍വൻഷൻ ജൂണ്‍ ഒന്പതിന്

ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ കോണ്‍ഫറൻസ് ജൂണ്‍ ഒന്പതിന് മുൻ ഗ്ലോബൽ ചെയർമാനും വേൾഡ് മലയാളി കൗണ്‍സിലിന്‍റെ അനിഷേധ്യ നേതാവുമായിരുന്ന അന്തരിച്ച ഡോ. ശ്രീധർ കാവിൽ മെമ്മോറിയൽ നഗറിൽ (ഡാളസ്
ഡബ്ല്യുഎംസി അമേരിക്ക റീജണ്‍ കണ്‍വൻഷൻ ജൂണ്‍ ഒന്പതിന്
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ കോണ്‍ഫറൻസ് ജൂണ്‍ ഒന്പതിന് മുൻ ഗ്ലോബൽ ചെയർമാനും വേൾഡ് മലയാളി കൗണ്‍സിലിന്‍റെ അനിഷേധ്യ നേതാവുമായിരുന്ന അന്തരിച്ച ഡോ. ശ്രീധർ കാവിൽ മെമ്മോറിയൽ നഗറിൽ (ഡാളസ് കൗണ്ടിയിലെ ഇർവിംഗിലുള്ള ഏട്രിയം ഹോട്ടലിൽ) നടക്കുമെന്ന് ചെയർമാൻ ജോർജ് പനക്കൽ അറിയിച്ചു.

ലോണ്‍ സ്റ്റാർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ടെക്സസിൽ നടക്കുന്ന റീജണൽ കോണ്‍ഫറൻസ് സംഘടനയുടെ നീണ്ട ഇരുപത്തിമൂന്നു വർഷത്തിനുള്ളിലെ യാത്രയിൽ ഒരു നാഴികകല്ലായിരുക്കുമെന്നു ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ അവകാശപ്പെട്ടു. ഡബ്ല്യുഎംസി ഗ്ലോബൽ, റീജണ്‍ നേതാക്കൾ കോണ്‍ഫറൻസിൽ പങ്കെടുക്കും.

ഡാളസ് പ്രൊവിൻസ് ചെയർമാൻ പ്രസിഡന്‍റ് തോമസ് എബ്രഹാം, വൈസ് പ്രസിഡന്‍റ് എബ്രഹാം ജേക്കബ്, ബിസിനസ് ഫോറം പ്രസിഡന്‍റ് ഫ്രിക്കസ്മോൻ മൈക്കിൾ, തോമസ് ചെല്ലേത്, ഷേർലി ഷാജി, ഷാജി നീരക്കൽ, ബെന്നി ജോണ്‍, സോണി സൈമണ്‍, സണ്ണി കൊച്ചുപറന്പിൽ, അനിൽ മാത്യു, ജോണ്‍സൻ ഉമ്മൻ, ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. റീജണിലെ പ്രൊവിൻസ് പ്രസിഡന്‍റുമാരും ചെയർമാൻമാരും കോഓർഡിനേറ്റർ മാരായി പ്രവർത്തിക്കും. വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള രജിസ്ട്രേഷനുകൾ വന്നു തുടങ്ങിയതായി പ്രൊവിൻസ് പ്രസിഡന്‍റ് വര്ഗീസ് കയ്യാലക്കകം പറഞ്ഞു.

രാവിലെ 10ന് രജിസ്ട്രേഷന് കണ്‍വൻഷനു തുടക്കം കുറിക്കും. റീജണ്‍ എക്സിക്യൂട്ടീവ് കൗണ്‍സിൽ, ജനറൽ കൗണ്‍സിൽ, ഷിക്കാഗോയിൽ നിന്നും എത്തുന്ന ആൻ ലൂക്കോസിന്‍റെ നേതൃത്വത്തിൽ ദ ഡവലപ്പിംഗ് അഡോൾസെന്‍റ് ബ്രെയിൻ, എ നൂറോ സയൻസ് പെർസ്പെക്റ്റീവ് എന്ന വിഷയത്തിൽ സിംപോസിയം എന്നിവ സംഘടിപ്പിക്കും. വൈകുന്നേരം ടാലന്‍റ് ഷോയും അവാർഡുദാന ചടങ്ങും നടക്കും. ബിസിനസ് അച്ചീവ്മെന്‍റ് അവാർഡ്, സാഹിത്യ അവാർഡ്, യൂത്ത് എംപവർമെന്‍റ് അവാർഡ് എന്നിവ വിതരണം ചെയ്യും.

വിശദമായ കർമ പരിപാടികൾ പിന്നീട് അറിയിക്കുമെന്നു ഫ്രിക്സ് മോൻ മൈക്കിൾ, ജനറൽ കണ്‍വീനർ പി.സി. മാത്യു എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 9729996877, 4696605522.