+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയാൽ ഉടൻ രാജ്യം വിടണം

വാഷിംഗ്ടൻ ഡിസി: വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കി ഗ്രാജുവേഷൻ ചടങ്ങിനു തൊട്ടടുത്ത ദിവസം രാജ്യം വിടേണ്ടിവരുമെന്ന് യുഎസ് സിറ്റിസണ്‍ ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രസിദ്ധീകരിച്ച പുതിയ നയം വ്യക്തമാക്ക
വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയാൽ ഉടൻ രാജ്യം വിടണം
വാഷിംഗ്ടൻ ഡിസി: വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കി ഗ്രാജുവേഷൻ ചടങ്ങിനു തൊട്ടടുത്ത ദിവസം രാജ്യം വിടേണ്ടിവരുമെന്ന് യുഎസ് സിറ്റിസണ്‍ ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രസിദ്ധീകരിച്ച പുതിയ നയം വ്യക്തമാക്കുന്നു.

ഒരു പ്രത്യേക ആവശ്യത്തിനായി നോണ്‍ ഇമിഗ്രന്‍റ് വീസയിൽ എത്തിച്ചേരുന്നവർ ലക്ഷ്യം പൂർത്തികരിച്ചാൽ രാജ്യം വിടണമെന്നത് ഇമിഗ്രേഷൻ സിസ്റ്റത്തിന്‍റെ ഇന്‍റഗ്രിറ്റി ഉറപ്പാക്കുന്നതിനാവശ്യമാണെന്നാണ് പുതിയ പോളിസിയിൽ പറയുന്നത്.

നോണ്‍ ഇമിഗ്രന്‍റ്സായി എത്തുന്നവർ സമയപരിധി കഴിഞ്ഞു ഇവിടെ തങ്ങിയാൽ പ്രവേശന ചടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമ ലംഘനമാണെന്നും യുഎസ്ബിഐഎസ് ഡയറക്ടർ എൽ. ഫ്രാൻസിസ് സിസ്ന ഇതു സംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എഫ്ജഐം വീസകളിൽ അമേരിക്കയിൽ എത്തിയിട്ടുള്ളവർക്ക് വീസ സ്റ്റാറ്റസ് നിലനിർത്തുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2018 ഓഗസ്റ്റ് 9 മുതൽ ഇത്തരക്കാരെ നിയമ വിരുദ്ധ താമസക്കാരായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇതിൽ ഉൾപ്പെടുന്നു.

2016 ൽ വീസ കാലാവധി കഴിഞ്ഞു അമേരിക്കയിൽ തങ്ങുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 99,000 ആണെന്നും ഇവർ എത്രയും വേഗം രാജ്യം വിടണമെന്നും ഡിഎച്ച്എസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ