+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചന്ദ്രശേഖരൻ നായർ എൻബിഎ ട്രസ്റ്റീ ബോർഡ് ചെയർമാൻ

ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ 201819 പ്രവർത്തന വർഷത്തെ ബോർഡ് ഓഫ് ട്രസ്റ്റിയുടെ ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ചന്ദ്രശേഖരൻ നായരെ തെരഞ്ഞെടുത്തു. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും മു
ചന്ദ്രശേഖരൻ നായർ എൻബിഎ ട്രസ്റ്റീ ബോർഡ് ചെയർമാൻ
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ 2018-19 പ്രവർത്തന വർഷത്തെ ബോർഡ് ഓഫ് ട്രസ്റ്റിയുടെ ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ചന്ദ്രശേഖരൻ നായരെ തെരഞ്ഞെടുത്തു. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും മുൻ പ്രസിഡന്‍റും അസോസിയേഷനിലെ സജീവ സാന്നിധ്യവുമാണ് അദ്ദേഹം.

മുൻ ചെയർപേഴ്സണ്‍ വനജ നായർ, തന്നോടൊപ്പം ഒരു വർഷക്കാലം ബോർഡിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയർമാൻ സ്ഥാനമേൽക്കുന്ന ചന്ദ്രശേഖരൻ നായർക്കും ടീമിനും പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. മുൻ പ്രസിഡന്‍റ് കുന്നപ്പള്ളിൽ രാജഗോപാൽ റിക്കാർഡിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കും. രാമചന്ദ്രൻ നായർ, വനജ നായർ, സുനിൽ നായർ, കുന്നപ്പള്ളിൽ രാജഗോപാൽ എന്നിവരായിരിക്കും ട്രസ്റ്റീ ബോർഡിലെ ഈ വർഷത്തെ മറ്റു അംഗങ്ങൾ.

റിപ്പോർട്ട്: ജയപ്രകാശ് നായർ