+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രിനിറ്റി മാർത്തോമ്മ ഇടവക മിഷൻ കണ്‍വൻഷൻ വെള്ളിയാഴ്ച മുതൽ

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമ്മ ഇടവക മിഷന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക കണ്‍വൻഷൻ യോഗങ്ങൾ മേയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടക്കും. വൈകുന്നേരം ഏഴിന് ഗാനശുശ്രൂഷയോടുകൂടി ആരംഭ
ട്രിനിറ്റി മാർത്തോമ്മ ഇടവക മിഷൻ കണ്‍വൻഷൻ വെള്ളിയാഴ്ച മുതൽ
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമ്മ ഇടവക മിഷന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക കണ്‍വൻഷൻ യോഗങ്ങൾ മേയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടക്കും.

വൈകുന്നേരം ഏഴിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കുന്ന കണ്‍വൻഷനിൽ
അനുഗ്രഹീത കണ്‍വൻഷൻ പ്രഭാഷകനും വാഗ്മിയും ഹൂസ്റ്റണ്‍ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ചർച് വികാരിയുമായ ഫാ. ഐസക് ബി. പ്രകാശ് തിരുവചന പ്രഘോഷണം നടത്തും.

കണ്‍വൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്‍റ്) 281 261 4603, ഡോ. ഈപ്പൻ ഡാനിയേൽ (വൈസ് പ്രസിഡന്‍റ്) 215 262 0709, ജോസഫ് ജോർജ് (ട്രഷറർ) 281 507 5268, ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) 713 664 5607

പള്ളിയുടെ വിലാസം: 5810, Almeda Road, Houston, Texas 77048.

റിപ്പോർട്ട്: ജീമോൻ റാന്നി