+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച വിവാഹിതനായ ന്യൂയോർക്ക് പോലീസ് ഓഫിസർ മൈക്കിൾ കൊളാഞ്ചലൊ(31), ജോണ്‍ എം. മാർട്ടിനസ് (39) എന്നിവരാണു അ
വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: വിവാഹ ദിവസം വരൻ ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച വിവാഹിതനായ ന്യൂയോർക്ക് പോലീസ് ഓഫിസർ മൈക്കിൾ കൊളാഞ്ചലൊ(31), ജോണ്‍ എം. മാർട്ടിനസ് (39) എന്നിവരാണു അന്നു രാത്രി 11.30 നുണ്ടായ കാറപകടത്തിൽ മരിച്ചത്. അൾസ്റ്റർ കൗണ്ടിയിലായിരുന്നു അപകടം.

മാർട്ടിനസ് ഓടിച്ചിരുന്ന മസറട്ടി കാർ നിയന്ത്രണംവിട്ടു റോഡിൽ നിന്നും തെന്നിമാറി സമീപത്തുള്ള മരത്തിൽ ഇടിച്ചു കീഴ്മേൽ മറിയുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു യുവാവ് കോഡി കലിന (28) യെ പരിക്കുകളോടെ ആൽബനി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. കോഡി സീറ്റു ബെൽറ്റ് ധരിച്ചിരുന്നുവെന്നും മരിച്ച രണ്ടു പേരും സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നുവെന്നും 40 മൈൽ വേഗതയുള്ള റോഡിൽ അമിത വേഗതയായിരിക്കാം അപകടകാരണമെന്നും പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

വിവാഹ പാർട്ടിക്കുശേഷമാണ് മൂവരും കാറിൽ യാത്രയായത്. മരിച്ച ഇരുവരും ലോംഗ് ഐലന്‍റിൽ നിന്നുള്ളവരാണ്. മൈക്കിളിന് 10 വർഷവും മാർട്ടിനസിനു 16 വർഷവും സർവീസുണ്ട്. പത്തും എട്ടും വയസുള്ള രണ്ടു കുട്ടികളുടെ പിതാവാണ് മാർട്ടിനസ്. വിവാഹത്തിനു ശേഷം കോസ്റ്ററിക്കായിൽ ഹണിമൂണ്‍ ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായ മരണം നവവധുവിനെ വിധവയാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ