+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്സിയിൽ മധുരം ഷോ 27ന്

ന്യൂജേഴ്സി: അമേരിക്കയിലൊട്ടാകെ കലാ സദ്യയും മധുരവും വിളന്പി ജനഹൃദയങ്ങളെ കീഴടക്കി ജൈത്ര യാത്ര തുടരുന്ന മധുരം സ്വീറ്റ് 18 ഷോ മേയ് 27നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂജേഴ്സി ഫെലിഷ്യൻ കോളജിൽ അരങ്ങേറും.
ന്യൂജേഴ്സിയിൽ മധുരം ഷോ  27ന്
ന്യൂജേഴ്സി: അമേരിക്കയിലൊട്ടാകെ കലാ സദ്യയും മധുരവും വിളന്പി ജനഹൃദയങ്ങളെ കീഴടക്കി ജൈത്ര യാത്ര തുടരുന്ന മധുരം സ്വീറ്റ് 18 ഷോ മേയ് 27നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂജേഴ്സി ഫെലിഷ്യൻ കോളജിൽ അരങ്ങേറും.

സജി ഹെഡ്ജ് നേതൃത്വം നൽകുന്ന ഹെഡ്ജ് ഇവന്‍റ്സാണ് ഷോ അവതരിപ്പിക്കുന്നത്. നടൻ ബിജു മേനോന്‍റെ നേതൃത്വത്തിലുള്ള സംഘം കണക്ടിക്കട്ടിലും കാനഡയിലും ഓരോ ഷോ കൂടി അവതരിപ്പിച്ച് ഒരു മാസം നീണ്ട കലാപര്യടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും.

ബിജു മേനോൻ നേതൃത്വം നൽകുന്ന പരിപാടിയുടെ സംവിധായകൻ ടൂ കണ്‍ട്രീസ് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകൻ ഷാഫിയാണ്.

കലാഭവൻ ഷാജോണ്‍, രാഹുൽ മാധവ്, നോബി എന്നിവർക്കൊപ്പം നായികമാരായ ശ്വേതാമേനോൻ, മിയ, ജമ്മ്നാ പ്യാരിയിലെ നായിക ഗായത്രി സുരേഷ്, യുവനടി മഹാലക്ഷ്മി എന്നിവരാണ് മലയാള സിനിമാലോകത്തുനിന്നും മധുരം 2018ന്‍റെ വേദിയിലെത്തുന്നത്.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പിന്നണിഗാന രംഗത്തെത്തിയ നജിം അർഷാദ്, പിന്നണി ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്, മഴവിൽ മനോരമയുടെ ഇന്ത്യൻ വോയ്സ് രണ്ടാം സ്ഥാനക്കാരനും പിന്നണി ഗായകനുമായ വിഷ്ണു രാജ് എന്നിവരാണ് പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേൽ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്.

കോമഡി രംഗത്തെ പ്രഗത്ഭരായ ബിനു അടിമാലി, രാജേഷ് പരവൂർ, സുധി കൊട്ടിയം എന്നിവർക്കൊപ്പം മറ്റു താരങ്ങളും അണിനിരക്കുന്ന ഹാസ്യസ്കിറ്റുകൾ ഷാഫി, കലാഭവൻ ഷാജോണ്‍ എന്നിവരുടെ ഭാവനയിൽ രൂപപ്പെടുന്നതാണ്.

മൂന്നു മണിക്കൂർ നീളുന്ന നൃത്തഗാനകോമഡി ഇനങ്ങളടങ്ങുന്ന സ്റ്റേജ് ഷോയിൽ നൃത്തത്തിന് പ്രത്യേക ഉൗന്നൽ നല്കിയിട്ടുണ്ട്. ബോളിവുഡിലും കോളിവുഡിലും കഴിവും മികവും തെളിയിച്ച പ്രഗത്ഭ നർത്തകരാണ് മധുരം 2018ൽ പങ്കെടുക്കുന്നത്. ജിമിക്കി കമ്മലിന്‍റെയും ചിത്രീകരണം നടന്നുവരുന്ന മോഹൻലാൽ ചിത്രം ഒടിയന്‍റെയും നൃത്ത രംഗങ്ങളുടെ സഹസംവിധായകൻ ശരവണൻ, ബോളിവുഡിൽ നിന്നുള്ള നൂപുർ, പ്രതീക്ഷ എന്നിവർക്കൊപ്പം കേരളത്തിൽ നിന്നുള്ള സാബിനുമാണ് നടീനടന്മാർക്കൊപ്പം ചുവടുവയ്ക്കുക.

മധുരം 2018 സ്റ്റേജ് ഷോയുടെ സംഘാടകർ ആർ ആൻഡ് ടി ടെലികമ്യൂണിക്കേഷൻസ് പ്രസിഡന്‍റ് തോമസ് ഉമ്മൻ (ഷിബുവും) കേരള ടുഡേ മാനേജിംഗ് ഡയറക്ടർ ലാലു ജോസഫുമാണ്.

അസോസിയേറ്റ് ഡയറക്ടർ ലിനു ആന്‍റണി, ചമയക്കാരൻ രാജീവ് അങ്കമാലി, നിർമാതാവ് ജെൻസോ, കൊച്ചുമോൻ എന്നിവരും കേരൾ ടുഡേയുടെ കോഓർഡിനേറ്റിംഗ് എഡിറ്റർ ജയ്സണ്‍ തെക്കേക്കരയുമാണ് ആർ ആൻഡ് ടി സംഘത്തിനൊപ്പം മധുരം 2018ന് ചുക്കാൻ പിടിക്കുക.

ടിക്കറ്റ് നിരക്ക് 100 ഡോളറും 50 ഡോളറുമാണ്.

ഓണ്‍ലൈൻ വഴിയും ടിക്കറ്റ് വാങ്ങാം:www.evetnzter.com

സ്ഥലം: ഫെലിഷ്യൻ കോളജ്, 262 സൗത്ത് മെയിൻ സ്റ്റ്രീറ്റ്, ലോഡൈ, ന്യൂജേഴ്സി 07644.

വിവരങ്ങൾക്ക്: സജി ഹെഡ്ജ്: 5166063268:pvhedge@gmail.com, www.hedgeeventsny.com,, വിജി 5168515820, ഉണ്ണികൃഷ്ണൻ നായർ 2013204297, നീനാ ഫിലിപ്പ് 8623245868.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം