+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോണി ജേക്കബ് ഫോമാ നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർഥി

ഹൂസ്റ്റണ്‍: ഫോമാ നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർഥിയായി ഹൂസ്റ്റണിൽ നിന്നും റോണി ജേക്കബ് മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) റോണിയുടെ സ്ഥാനാർഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്
റോണി ജേക്കബ് ഫോമാ നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർഥി
ഹൂസ്റ്റണ്‍: ഫോമാ നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർഥിയായി ഹൂസ്റ്റണിൽ നിന്നും റോണി ജേക്കബ് മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) റോണിയുടെ സ്ഥാനാർഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഹൂസ്റ്റണിലെ കലാസാംസ്കാരിക മേഖലയിൽ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി റോണി പ്രവർത്തിച്ചുവരുന്നു. വിവിധ കലാ സംഘടനകൾ രൂപീകരിക്കാനും അതിലൊക്കെ സജീവമായി പങ്കെടുക്കാനും റോണിക്ക് സാധിച്ചിട്ടുണ്ട്. ഒട്ടനവധി സ്റ്റേജ്ഷോകൾ ഹൂസ്റ്റണിൽ കൊണ്ടുവരുന്നതിന് പങ്കാളിത്തംവഹിക്കുകയും അതിലുപരി നിരവധി കമ്യൂണിറ്റി പ്രോഗ്രാമുകൾക്ക് നേതൃത്വംകൊടുക്കുകയും അതുവഴി പല ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നു.

മാഗിന്‍റെ ആർട്സ് കോഓർഡിനേറ്ററായി 2007ലും പ്രോഗ്രാം കോഓർഡിനേറ്ററായി 2017ലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, മാഗിന്‍റെ ബോർഡ് ഓഫ് ഡയറക്ടറായി നിലവിൽ (2018) പ്രവർത്തിച്ചുവരുന്നു.

കലയേയും സംഗീതത്തേയും ഏറെ ഇഷ്ടപ്പെടുന്ന റോണി കൊച്ചിൻ കലാഭവനിലെ പ്രഗത്ഭരായ അധ്യാപകരിൽ നിന്നു ഗിത്താറിലും പിയാനോയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ചർച്ച് ക്വയർ മാസ്റ്ററായും, കീബോർഡിസ്റ്റായും പത്തുവർഷത്തിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്നാനായ ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റണ്‍ എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രസിഡന്‍റായും ചന്ദനം എന്ന ഓർഗനൈസേഷന്‍റെ വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചുവരുന്നു.

അടുത്ത രണ്ടുവർഷത്തേക്കുള്ള ഫോമയുടെ നാഷണൽ കമ്മിറ്റി മെംബറായി തെരഞ്ഞെടുക്കപ്പെട്ടാൽ ആ പദവിയിൽ നിന്നുകൊണ്ട് ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർഥതയോടെ നേതൃത്വം കൊടുക്കുകയും ഫോമയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവും സഹകരണവും ഉണ്ടാകുമെന്നും റോണി ഉറപ്പു നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം