+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുലൈമാൻ സേട്ട് അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതു ജീവിതത്തിൽ ആദർശ നിഷ്ഠയും കാത്തു സൂക്ഷിച്ചിരുന്ന അപൂർവ വ്യക്തിത്വമായിരുന്നു മഹ്ബൂബെമില്ലത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് എന്ന് ഐഎംസിസി ജിദ്ദ കമ്മിറ്റി സഹ
സുലൈമാൻ സേട്ട് അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതു ജീവിതത്തിൽ ആദർശ നിഷ്ഠയും കാത്തു സൂക്ഷിച്ചിരുന്ന അപൂർവ വ്യക്തിത്വമായിരുന്നു മഹ്ബൂബെമില്ലത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് എന്ന് ഐഎംസിസി ജിദ്ദ കമ്മിറ്റി സഹാറ ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രയപ്പെട്ടു.

മാതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി രാജ്യത്ത് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇനി മതേതര പ്രസ്ഥാനങ്ങൾക്കു മാത്രമേ രാജ്യത്ത് നിലനിൽപ്പ് ഉള്ളൂ വെന്നും ദീർഘവീക്ഷണത്തോടെ രണ്ടര പതിറ്റാണ്ടു മുന്പ് പ്രഖ്യാപിച്ച സേട്ട് സാഹിബ് ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസ പുരുഷൻ തന്നെയായിരുന്നുവെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. അബൂബക്കർ പറഞ്ഞു.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാൻ കാളംബരാട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന് കീഴിൽ കഴിഞ്ഞ വർഷം വോളന്‍റിയർ സേവനം നടത്തിയ ഐഎംസിസി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മുഹമ്മദ് കുട്ടി വൈലത്തൂർ, അബൂബക്കർ കൊടുവള്ളി, ഇസ്ഹാഖ് മാരിയാട്, കുഞ്ഞിമുഹമ്മദ് മാട്ര, അമീർ മൂഴിക്കൻ, സഹീർ പുകയൂർ, സലിം കോഡൂർ, മുഹമ്മദ് കുട്ടി തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.പി ഗഫൂർ സ്വാഗതവും മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ