+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവോദയ യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ അനാകിസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ അസീസ് പെരിന്തൽമണ്ണയ്ക്കും റസാഖ് മേലാറ്റൂരിനും അനാകിഷ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉഷ്മള യാ
നവോദയ യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ അനാകിസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ അസീസ് പെരിന്തൽമണ്ണയ്ക്കും റസാഖ് മേലാറ്റൂരിനും അനാകിഷ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉഷ്മള യാത്രയയപ്പു നൽകി.

യോഗം നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ജലീൽ ഉച്ചാരകടവ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ കമ്മറ്റിയുടെ ഉപഹാരങ്ങൾ രക്ഷാധികാരി വി.കെ റൗഫ് സമ്മാനിച്ചു.

നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം, ആക്ടിംഗ് സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കുടുംബ വേദി കണ്‍വീനർ മുസാഫർ പാണക്കാട്, കലാവേദി കണ്‍വീനർ അർഷാദ് ഫറോക്ക്, ആസിഫ് കരുവാറ്റ, സുനിൽ തൃശൂർ, അനുരാഗ് വിജയൻ എന്നിവർ അംസകൾ നേർന്നു സംസാരിച്ചു. തുടർന്നു അബ്ദുൾ അസീസ് പെരിന്തൽമണ്ണയും റസാഖ് മേലാറ്റൂരും മറുപടി പ്രസംഗം നടത്തി. ഷിനു പന്തളം സ്വാഗതവും ഗഫൂർ മന്പുറം നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ