+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷറഫിയ കെ എംസിസി റംസാൻ റിലീഫ് കാന്പയിൻ തുടങ്ങി

ജിദ്ദ: കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മുന്നൂറോളം നിർധന കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്ന റംസാൻ കിറ്റ് അവരുടെ വീടുകളിൽ എത്തിച്ചു നൽകും. വിഭവ സമാഹരണ ഉദ്ഘാടനം ഷറഫിയ കെ എംസിസി
ഷറഫിയ കെ എംസിസി റംസാൻ റിലീഫ് കാന്പയിൻ തുടങ്ങി
ജിദ്ദ: കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മുന്നൂറോളം നിർധന കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്ന റംസാൻ കിറ്റ് അവരുടെ വീടുകളിൽ എത്തിച്ചു നൽകും. വിഭവ സമാഹരണ ഉദ്ഘാടനം ഷറഫിയ കെ എംസിസി ഓഡിറ്റോറിയത്തിൽ നടന്നു. നിസാം മന്പാട് അധ്യക്ഷത വഹിച്ചു. ആദ്യ വിഹിതം ബേബി നീലാന്പ്രയിൽ നിന്നും ചെറി മഞ്ചേരി ഏറ്റുവാങ്ങി.

സി.കെ ശാക്കിർ, ഇസ്മായിൽ മുണ്ടക്കുളം നാസർ വെളിയംകോട്, മുജീബ് തൃശൂർ, ബാവ അരിന്പ്ര, അയൂബ് സീമാടൻ, കുഞ്ഞാപ്പ നാലകത്, മാനു പട്ടിക്കാട്, സലിം മന്പാട്, ബഷീർ ഫറോക്, നാണി മുണ്ടക്കൽ സംബന്ധിച്ചു. നാസർ ഒളവട്ടൂർ സ്വാഗതവും സി.ടി. ശിഹാബ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ