+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംജിഎം ഹയർ സെക്കന്‍ററി സ്കൂൾ അലൂംനി കുവൈത്ത് ചാപ്റ്റർ വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ എംജിഎം ഹയർ സെക്കന്‍ററി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു.
എംജിഎം ഹയർ സെക്കന്‍ററി സ്കൂൾ അലൂംനി കുവൈത്ത് ചാപ്റ്റർ വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ എംജിഎം ഹയർ സെക്കന്‍ററി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു.

അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് പി. അയ്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോക കേരള സഭാഗം സാം പൈനുമൂട്, അഡ്വ. ജോണ്‍ തോമസ്,കെ.എസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന ജോജി പി. കുര്യൻ, കുര്യൻ കുര്യൻ എന്നിവർക്കും ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അലൂംനി അംഗങ്ങളുടെ കുട്ടികളായ കെസിയ ഷാജി, ആഷ്ലി ഷിബു ചെറിയാൻ, ദീന എൽസ ജോർജ്, റിച്ചി സുശീൽ ജേക്കബ് എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. അലൂംനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ എംജിഎം സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന അനന്ത ലക്ഷ്മിക്കും എട്ടാം തരത്തിൽ പഠിക്കുന്ന നന്ദന ഓമനകുട്ടൻ എന്നിവർക്ക് ചികിത്സ സഹായമായി നൽകുവാൻ തീരുമാനിച്ച 1500 ദിനാർ അലൂംനി ഭാരവാഹികൾ രക്ഷാധികാരി കെ.എസ്. വർഗീസിന് കൈമാറി.

ശ്രീഹരി സ്കൂൾ ഓഫ് മ്യൂസിക്, സ്റ്റാലണ്‍ മാത്യു, ജോവാൻ മറിയം അലക്സ്,ഹെല്ലണ്‍ മാത്യു, റിൻഷ ആൻ കോശി, സീറോ ഗ്രാവിറ്റി സ്കൂൾ ഓഫ് ഡാൻസ്, ലിൻസ് ആനറ്റ് മാത്യു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അലൂംനി പ്രസിഡന്‍റ് മോണ്ടിലി മാത്യു ഉമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അരുണ്‍ ജോണ്‍ കോശി സ്വാഗതവും പരിപാടി ജനറൽ കണ്‍വീനർ രെഞ്ചു വേങ്ങൽ ജോർജ് നന്ദിയും അറിയിച്ചു. പരിപാടിക്ക് അലക്സ് എ ചാക്കോ, ജോജി വി. അലക്സ്, സനിൽ ജോണ്‍ ചേരിയിൽ, സുജിത് ഏബ്രഹാം, സൂസൻ സോണിയ മാത്യു, ജേക്കബ് ചെറിയാൻ, മാത്യു വി. തോമസ്,ബൈജു ജോസ്, അലൻ ജോർജ് കോശി, ബിനു പി. വർഗീസ്, ജേക്കബ് വി. ജോബ്, തോമസ് വർഗീസ്, വിനു പി. രാജ്, ജോയൽ അലക്സ് ജോജി എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് യെസ് ബാൻഡ് അവതരിപ്പിച്ച സംഗീതസന്ധ്യയും അരങ്ങേറി.

വിവരങ്ങൾക്ക്: 66189526, 51505202, 99019634.

റിപ്പോർട്ട്: സലിം കോട്ടയിൽ