+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെഐസി: ഖുർആൻ വിജ്ഞാന പരീക്ഷാഫലം

കുവൈത്ത്: കേരളാ ഇസ്ലാഹി സെന്‍റർ ഖുർആൻ ആൻഡ് ഹദീസ് ലേണിംഗ് വിഭാഗത്തിനു കീഴിൽ സംഘടിപ്പിച്ച മുപ്പത്തൊന്നാമത് ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണ ഗ്രന്ഥത്
കെകെഐസി: ഖുർആൻ വിജ്ഞാന പരീക്ഷാഫലം
കുവൈത്ത്: കേരളാ ഇസ്ലാഹി സെന്‍റർ ഖുർആൻ ആൻഡ് ഹദീസ് ലേണിംഗ് വിഭാഗത്തിനു കീഴിൽ സംഘടിപ്പിച്ച മുപ്പത്തൊന്നാമത് ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണ ഗ്രന്ഥത്തിലെ സൂറത്ത് യൂസുഫിന്‍റെ വ്യാഖ്യാനത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ.

പുരുഷന്മാരുടെ വിഭാഗത്തിൽ ബഷീർ എം.ടി (ഖുർതുബ) മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് (98 മാർക്ക്): യൂസുഫ് കെകെ (മൻഖഫ്), ഡോ. യാസിർ വളാഞ്ചേരി (രിഗയ്). മൂന്നാം റാങ്ക് (97 മാർക്ക്): ഹുസൈൻ എം.കെ (അബാസിയ വെസ്റ്റ്).

സ്ത്രീകളുടെ വിഭാഗത്തിൽ ഫമീഷ മുഹമ്മദ് (ഹവല്ലി), ശബീബ (ഫർവാനിയ) എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടു. രണ്ടാം റാങ്ക് (98.5 മാർക്ക്): ശബ്ന (ഫർവാനിയ). മൂന്നാം റാങ്ക് (98 മാർക്ക്): നദീറ (അബാസിയ ഈസ്റ്റ്).

ഉന്നത വിജയം നേടിയ മറ്റുള്ളവർ:

പുരുഷന്മാർ: സി. മൂസ (മൻഖഫ്), അബ്ദുൽ മജീദ് കെ.സി. (ഫർവാനിയ നോർത്ത്), ഉമർ ബിൻ അബ്ദുൽ അസീസ് (സാൽമിയ), അബ്ദുന്നാഫി എ.വി (ഹവല്ലി), റമീസ് എ. (ജഹ്റ), അബ്ദുൾലത്തീഫ് കെ.സി. (ഫർവാനിയ സൗത്ത്), ഫൈസൽ ടി.എച്ച് ( ജഹ്റ), അശ്റഫ് എ.കെ (ജഹ്റ), ശുഐബ് സി.എം (ഖൈതാൻ).

സ്ത്രീകൾ: തസ്ലീന (സാൽമിയ), സമീറ (അബ്ബാസിയ ഈസ്റ്റ്), സജീന ബീവി (ഹസാവിയ), ഹസ്ന എ. (ജഹ്റ), റുക്സാന ഇ.വി. (ഫർവാനിയ), റഹീന (ഹസാവിയ), ഫെമിന (ശർഖ്).

ഉന്നതവിജയികൾക്കുള്ള പുരസ്കാര വിതരണവും ഖുർആൻ ലേണിംഗ് വിഭാഗത്തിന്‍റെ വെബ് സൈറ്റ് (www.ayaathqhlc.com) ലോഞ്ചിംഗും ഖുർതുബയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഡോ. സാബിർ നവാസ് നിർവഹിച്ചു. പരീക്ഷ എഴുതിയ എല്ലാവർക്കും വെബ് സൈറ്റ് വഴി ഫലമറിയാനും സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഖുർആൻ ലേണിംഗ് വിഭാഗം സെക്രട്ടറി സമീർ അലി എകരൂൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ