+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം ആർസിസിക്കു തറവാട് റിയാദിന്‍റെ സഹായ ഹസ്തം

റിയാദ്: തിരുവനന്തപുരം ആർസിസിക്കു തറവാട് റിയാദിന്‍റെ സഹായ ഹസ്തം. കാൻസർ ബാധിതരായി തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി തറവാട് 201718 കാലയളവിൽ
തിരുവനന്തപുരം ആർസിസിക്കു തറവാട് റിയാദിന്‍റെ സഹായ ഹസ്തം
റിയാദ്: തിരുവനന്തപുരം ആർസിസിക്കു തറവാട് റിയാദിന്‍റെ സഹായ ഹസ്തം. കാൻസർ ബാധിതരായി തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി തറവാട് 2017-18 കാലയളവിൽ അംഗങ്ങളിൽ നിന്നും സ്വരുക്കൂട്ടിയ 2,25,000 രൂപ സംഭാവന നൽകി.

തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ആർസിസിയുടെ പിആർഒ സുരേന്ദ്രന് തറവാട് മുൻ കാരണവർ ജോസഫ് കൈലാത്ത്, രക്ഷാധികാരി രമേഷ് മാലിമേൽ, ജീവകാരുണ്യ വിഭാഗം കണ്‍വീനർ അബ്ദുൽ ഹർഷദ്, അംഗങ്ങളായ നിസ്താർകോയ, എസ്. ത്യാഗരാജൻ, മാത്യൂസ് എന്നിവർ ചേർന്നു തുക കൈമാറി.