+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോമര്‍സെറ്റില്‍ ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ഒമ്പതിന്

ന്യൂജഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സോമര്‍
സോമര്‍സെറ്റില്‍ ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ഒമ്പതിന്
ന്യൂജഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സോമര്‍സെറ്റില്‍ നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

ടൂര്‍ണമെന്റ് 2018 ജൂണ്‍ 9ന് ശനിയാഴ്ച സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളിലാണ് നടക്കുക. യോഗ്യതാ റൗണ്ടില്‍ ജോസഫ് ഫാദേഴ്‌സ് ടീമുകളില്‍ നിന്നും യോഗ്യത നേടിയ ടീമുകളാണ് സോമര്‍സെറ്റ് ചര്‍ച്ചിനെ പ്രതിനീധികരിച്ച് ജൂണ്‍ ഒമ്പതിനു നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മൊത്തം 24 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്തിന് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

സോമര്‍സെറ്റ് സെന്റ്.തോമസ് സിറോ മലബാര്‍ ദേവാലയത്തിലെ ജോസഫ് ഫാദേഴ്‌സ് ടീം ആദ്യമായി സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനും, ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സും, സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ക്ഷണിക്കുന്നു. മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സജി പോള്‍ 7327621726; മാര്‍ട്ടിന്‍ ജോണ്‍സണ്‍ 7326856665
web: http://www.stthomassyronj.org. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം