+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ സര്‍ഗസന്ധ്യ

ന്യൂയോര്‍ക്ക്: 2018 ജൂലൈ നാലു മുതല്‍ ഏഴുവരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ ക മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ കടന്നു
ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ സര്‍ഗസന്ധ്യ
ന്യൂയോര്‍ക്ക്: 2018 ജൂലൈ നാലു മുതല്‍ ഏഴുവരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ ക മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ കടന്നു വരുന്നു. സര്‍ഗ്ഗ സന്ധ്യ എന്ന പ്രോഗ്രാമിലൂടെ .ജഗദീഷ്, ഷീല , 2017 ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതിനഞ്ചിലധികം കലാകാരന്മാരാണ് ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ വിവിധ കലാപരിപാടികളുമായി എത്തുന്നത്. കൈരളി ടി വി യിലെ കാര്യം നിസാരം എന്ന സീരിയലിലൂടെ പ്രശസ്തരായ അനീഷ് രവി,അനു ജോസഫ് ,നര്‍ത്തകിയും നടിയുമായ സ്വാസ്വിക ,വിനോദ് കോവൂര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍ ,നൃത്തനൃത്യങ്ങള്‍, ഗായകരായ രഞ്ജിനി ജോസ് ,സുനില്‍ കുമാര്‍ എന്നിവരുടെ സംഗീത വിസ്മയവും സര്‍ഗസന്ധ്യക്ക് മാറ്റ് കൂട്ടും.

ഫിലാഡല്‍ഫിയയില്‍ നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ മികച്ച കലാപരിപാടികള്‍ കൊണ്ടും താര സംഗമം കൊണ്ടും ജനശ്രദ്ധയാകര്ഷിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.പതിവ് അമേരിക്കന്‍ പ്രോഗ്രാമുകളില്‍ നിന്നും അവതരണ മികവ് കൊണ്ട് കാഴ്ചക്കാരുടെശ്രദ്ധ നേടുന്ന പ്രോഗ്രാം ആയിരിക്കും സര്‍ഗസന്ധ്യഎന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.ഫൊക്കാന കണ്‍വന്‍ഷന്‍ പരിപാടികളുടെ ഹൈലൈറ്റ് ആയിരിക്കും മലയാളസിനിമയുടെ ഹാസ്യ ചക്രവര്‍ത്തിയായ ജഗദീഷിന്റെ നേതൃത്വത്തില്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു.കണ്‍വന്‍ഷന്റെ പരിപൂര്‍ണ്ണ വിജയത്തിനായി ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെയും ,ഫൊക്കാനയുടെ എല്ലാ റീജിയനുകളുടെയും,അമേരിക്കന്‍ മലയാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ട്രഷറര് ഷാജി വര്‍ഗീസ്,ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജിവര്‍ഗീസ് ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ എന്നിവരും അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍