+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പ്രിംഗ് വാലിയിൽ ടി10 ക്രിക്കറ്റ് ഹങ്കാമ ജൂണ്‍ 16 ന്

ന്യൂജേഴ്സി: റോക്ലാൻഡ് സെന്‍റ് മേരീസ് ക്രിക്കറ്റ് ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂണ്‍ 16 നു (ശനി) ടി10 ക്രിക്കറ്റ് ഹങ്കാമ 2018 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. സ്പ്രിംഗ് വാലി പാർ
സ്പ്രിംഗ് വാലിയിൽ ടി10 ക്രിക്കറ്റ് ഹങ്കാമ ജൂണ്‍ 16 ന്
ന്യൂജേഴ്സി: റോക്ലാൻഡ് സെന്‍റ് മേരീസ് ക്രിക്കറ്റ് ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂണ്‍ 16 നു (ശനി) ടി10 ക്രിക്കറ്റ് ഹങ്കാമ 2018 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. സ്പ്രിംഗ് വാലി പാർക്കിൽ നടത്തുന്ന ടൂർണമെന്‍റിലെ വിജയികൾക്ക് 1000 ഡോളറും റണ്ണർ അപ്പിന് 500 ഡോളറുമാണ് കാഷ് പ്രൈസ്. ഇതിനു പുറമെ മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരിസ് പുരസ്കരങ്ങളും ലഭിക്കും. 16 നു മഴ മൂലം കളി മുടങ്ങിയാൽ 17 ഞായറാഴ്ചയാണ് പകരം കളി നടത്തുക. 200 ഡോളർ ആണ് രജിസ്ട്രേഷൻ ഫീസ്.

10 ഓവർ മത്സരത്തിൽ 8 കളിക്കാർ വീതമായിരിക്കും ഉണ്ടായിരിക്കുക. ടെന്നീസ് ബോൾ ഉപയോഗിച്ച് കളിക്കുന്ന മത്സരത്തിൽ മൊത്തം 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യാണ് ടൂർണമെന്‍റിന്‍റെ പ്രധാന സ്പോണ്‍സർ.

വിവരങ്ങൾക്ക്: അലക്സ് ജോർജ് 5182483613, മനോജ് ജോണ്‍ 9178419043, ജോ അലക്സാണ്ടർ 8453008473, ജ്യോതിഷ് ജേക്കബ് 8456414521, തന്പി ചാക്കോ 6103282950, ഫിലിപ്പോസ് ഫിലിപ്പ് 8456452062, ഷാജി വർഗീസ് 8628124371, പോൾ കറുകപ്പള്ളിൽ 8455535671, മാധവൻ നായർ 7327817355.

വിലാസം: 1 വെറ്ററൻ ്രെഡെവ്, സ്പ്രിംഗ് വാലി, ന്യൂയോർക്ക് 10977.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ