+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റ് 26, 27, 28 തീയതികളിൽ

ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റ് മേയ് 26, 27, 28 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. 26ന് രാവിലെ 7ന് ആരംഭിക്കുന്ന ടൂർണമെന്‍റ് 28 നു വൈകുന്നേരം 6 ന
സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റ് 26, 27, 28 തീയതികളിൽ
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റ് മേയ് 26, 27, 28 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. 26ന് രാവിലെ 7ന് ആരംഭിക്കുന്ന ടൂർണമെന്‍റ് 28 നു വൈകുന്നേരം 6 നു സമാപിക്കും.

മൂന്നു സംസ്ഥാനങ്ങളിൽ നിന്നും 14 ൽ പരം ടീമുകൾ ടൂർണമെന്‍റിൽ മാറ്റുരയ്ക്കും. എട്ട് ഓവർ പരിമിത ടൂർണമെന്‍റിൽ ഓരോ ടീമിലും എട്ടു കളിക്കാർ വീതമാണുള്ളത്.

മുന്നൂറിൽപരം കാണികൾക്കു ഒരേസമയം കളി കാണാനുള്ള സൗകര്യത്തോടുകൂടിയ ക്രിക്കറ്റ് മൈതാനിയിൽ കേരളത്തിന്‍റെ തനതു നാടൻ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ടെന്നു സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ് അറിയിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോർക്കിന്‍റെ പ്രിയങ്കരമായി മാറിയ മെമ്മോറിയൽ ഡേ ക്രിക്കറ്റ് ടൂർണമെന്‍റ് കാണുവാൻ അമേരിക്കയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ് അംഗങ്ങൾ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോജോ ജോബ്