ലണ്ടൻ: യുകെകെസിഎയുടെ പോഷക സംഘടനയായ വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ന്ധമണവാട്ടിക്കൊരു മൈലാഞ്ചി’ പ്രതികാത്മക മൈലാഞ്ചി ഇടീൽ മേയ് 26 നു (ശനി) നടക്കും.
ഈ വർഷം വിവാഹിതരാകാൻ തയറെടുക്കുന്ന എല്ലാ യൂണിറ്റുകളിലെയും ഒന്‍പതോളം യുവതികൾക്കായിരിക്കും പ്രതീകാത്മക മയിലാഞ്ചി ഇടീൽ നടത്തുക. യുകെകെസിഎ യുടെ 51 യൂണിറ്റുകളിലെയും പ്രതിനിധികൾ ചടങ്ങിന് സാക്ഷികളായിത്തീരും. ക്നാനായ സമുദായത്തിന്റെ ആചാര അനുഷ്ടാനങ്ങളും ഭക്ഷണക്രമവും കോർത്തിണക്കിയായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന് സംഘാടകർ അറിയിച്ചു.
മണവാട്ടിക്കൊരു മൈലാഞ്ചി 26 ന്
06:16 PM May 19, 2018 | Deepika.com