+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ വെടിവയ്പ്: ഗവർണർ ഗ്രേഗ് ഏബട്ട് ഉത്കണ്ഠ രേഖപ്പെടുത്തി

ഓസ്റ്റിൻ: അമേരിക്കൻ വിദ്യാലയങ്ങളിൽ വെടിവയ്പു സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കർശന ഗണ്‍ നിയന്ത്രണ നിയമങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട്.ഹൂസ്റ്റണ
സ്കൂൾ വെടിവയ്പ്: ഗവർണർ ഗ്രേഗ് ഏബട്ട് ഉത്കണ്ഠ രേഖപ്പെടുത്തി
ഓസ്റ്റിൻ: അമേരിക്കൻ വിദ്യാലയങ്ങളിൽ വെടിവയ്പു സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കർശന ഗണ്‍ നിയന്ത്രണ നിയമങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട്.

ഹൂസ്റ്റണിലെ സാന്താഫേ ഹൈസ്കൂളിൽ നടന്ന ദുഃഖകരമായ സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനു പ്രാർഥന മാത്രം പോരെന്നും കർമപരിപാടികൾക്കു രൂപം നൽകണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഇതിനായി നിയമസഭാ സാമാജികർ, വിദ്യാഭ്യാസ പ്രവർത്തകർ, നിയമപാലകർ, സാമൂഹ്യ പ്രവർത്തകർ രക്ഷകർത്താക്കൾ എന്നിവരെ ഒരു മേശക്കു ചുറ്റും ഇരുത്തി ചർച്ച ചെയ്തു ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ഗവർണർ ഗ്രേഗ് ഏബട്ട് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ