+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈസ്കൂൾ വലിഡിക്ടോറിയൻ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ

മിൽവാക്കി: ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങൾ ഹൈസ്കൂളിൽ വലിഡിക്ടോറിയൻ എന്ന അപൂർവ നേട്ടത്തിനു ഉടമയായി. ദർശൻ പാം ഗ്രിവാൾ ദന്പതികളുടെ മകനായ സിർതാജാണ് ഈ വർഷം ഹൈസ്കൂൾ വലിഡിക്ടോറിയനായത്.
ഹൈസ്കൂൾ വലിഡിക്ടോറിയൻ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ
മിൽവാക്കി: ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങൾ ഹൈസ്കൂളിൽ വലിഡിക്ടോറിയൻ എന്ന അപൂർവ നേട്ടത്തിനു ഉടമയായി. ദർശൻ പാം - ഗ്രിവാൾ ദന്പതികളുടെ മകനായ സിർതാജാണ് ഈ വർഷം ഹൈസ്കൂൾ വലിഡിക്ടോറിയനായത്. 2017 ൽ ഗുർതേജും 2014 ൽ മകൾ രാജും 2011 ൽ മൂത്തമകൾ റൂപിയും വലിഡിക്ടോറിയൻ പദവി സ്വന്തമാക്കിയിരുന്നു. ഇവരെല്ലാവരും മിൽവാക്കി റിവർസൈഡ് യൂണിവേഴ്സിറ്റി ഹൈസ്കൂളിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തങ്ങളുടെ നേട്ടങ്ങളുടെ പിന്നിലെന്ന് നാലു മക്കളും ഒരേ പോലെ സാക്ഷ്യപ്പെടുത്തുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ