+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; എട്ടുപേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ എട്ടു പേർ‌ കൊല്ലപ്പെട്ടു. ടെക്സസിലെ സാന്‍റ ഫേ സ്കൂളിലാണ് സംഭവം. വെടിവയ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; എട്ടുപേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കയിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ എട്ടു പേർ‌ കൊല്ലപ്പെട്ടു. ടെക്സസിലെ സാന്‍റ ഫേ സ്കൂളിലാണ് സംഭവം. വെടിവയ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഭൂരിപക്ഷം വിദ്യാർഥികളാണെന്നാണ് സൂചന. മരണസംഖ്യ ഉയർന്നേക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

ഹൂസ്റ്റണിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് വെടിവയ്പുണ്ടായത്. രാവിലെ തോക്കുമായി സ്കൂളിൽ എത്തിയ രണ്ടു വിദ്യാർത്ഥികളാണ് വെടിയുയർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആയിരത്തിഞ്ഞൂറോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. എട്ടു ദിവസത്തിനുള്ളിൽ അമേരിക്കയിൽ നടക്കുന്ന മൂന്നാമത്തെ സ്‌കൂൾ വെടിവയ്പ് സംഭവമാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്ലോറിഡയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.